സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഉയര്ന്നു. ഒരു പവന് സ്വര്ണത്തിന് ഇന്ന് 80 രൂപയാണ് വര്ധിച്ചിരിക്കുന്നത്. രാജ്യാന്തര തലത്തില് സ്വര്ണവില ഉയര്ന്നതാണ് ഇതിന് കാരണം. ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റവും ഡോളറിന് കരുത്ത് നല്കിയതും സ്വര്ണവിലയെ സ്വാധീനിച്ചു.
ഇന്നത്തെ വിലവര്ധനവോടെ ഒരു പവന് സ്വര്ണത്തിന്റെ വില 75,040 രൂപയായി ഉയര്ന്നു. ഗ്രാമിന് 10 രൂപയാണ് ഇന്ന് വര്ധിച്ചത്. നിലവില് ഗ്രാമിന് 9380 രൂപ നിരക്കിലാണ് സ്വര്ണവ്യാപാരം നടക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്ണവിലയില് മാറ്റമില്ല.
വെള്ളിയുടെ വിലയിലും ഇന്ന് വര്ധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ വര്ധിച്ച് 121 രൂപയായിരിക്കുന്നു. ഡോളറിന് കരുത്ത് നേടുന്ന സാഹചര്യത്തില് രൂപയുടെ മൂല്യം ഇടിയുകയാണ്.
ഈ മാസം മാത്രം പവന് 1,760 രൂപയുടെ വര്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള് ഡോളറിന് 20 പൈസയുടെ കുറവുണ്ടായി. നിലവില് ഒരു ഡോളറിന് 87 രൂപ 85 പൈസയാണ് വിനിമയ നിരക്ക്. കഴിഞ്ഞ ദിവസം ഇത് 87 രൂപ 65 പൈസയായിരുന്നു.
കൂടാതെ, പണിക്കൂലിയും ജിഎസ്ടിയും ഉള്പ്പെടെ ഏകദേശം 80,000 രൂപയ്ക്ക് മുകളില് നല്കിയാലേ ഒരു പവന് സ്വര്ണം ആഭരണ രൂപത്തില് വാങ്ങാന് സാധിക്കുകയുള്ളൂ.
Story Highlights: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഉയര്ന്നു; ഒരു പവന് 75,040 രൂപയായി.