കൊച്ചി◾: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഉയരുന്നു. തുടർച്ചയായ ദിവസങ്ങളിൽ വിലയിടിഞ്ഞ ശേഷം ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് വർധിച്ചിരിക്കുന്നത്.
ഓരോ ഗ്രാമിനും 35 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 92000 രൂപയായി ഉയർന്നു. ഗ്രാമിന് 11500 രൂപയാണ് ഇന്നത്തെ വിൽപന വില.
രാജ്യാന്തരതലത്തിൽ നിക്ഷേപകർ ലാഭമെടുത്തതിനെ തുടർന്ന് വ്യാപകമായി സ്വർണം വിറ്റഴിച്ചത് കേരളത്തിലും വില കുറയാൻ കാരണമായിട്ടുണ്ട്. അതേസമയം സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടത്തിന് സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്നലെ സ്വർണവില പവന് 600 രൂപ കുറഞ്ഞ് 91720 രൂപയിലെത്തിയിരുന്നു. ബുധനാഴ്ച രാവിലെ ഒരു പവന്റെ വില 93,280 രൂപയായിരുന്നു. പിന്നീട് ഉച്ചയ്ക്കു ശേഷം ഇത് 92,320 രൂപയായി കുറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ആഗോള വിപണിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കും. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്.
ശബരിമല സ്വര്ണ്ണക്കൊള്ള ; മുരാരി ബാബുവില് നിന്ന് ലഭിച്ച വിവരങ്ങളില് അന്വേഷണം തുടങ്ങി എസ്ഐടി
സ്വർണവിലയിൽ തുടർച്ചയായി ചാഞ്ചാട്ടങ്ങൾ ഉണ്ടാകുന്നത് സാധാരണക്കാർക്കിടയിൽ ആശങ്ക ഉയർത്തുന്നു. വരും ദിവസങ്ങളിൽ സ്വർണവിലയിൽ എന്ത് മാറ്റം സംഭവിക്കുമെന്നുള്ള ആകാംഷയിലാണ് നിക്ഷേപകരും സാധാരണക്കാരും.
Story Highlights: Gold prices in Kerala surge again after a few days of continuous decline, with a rise of ₹280 per sovereign.



















