സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് സ്വർണം എത്താനുള്ള സാധ്യതയും കാണുന്നു. ആഗോള വിപണിയിലെ ചലനങ്ങൾ സ്വർണവിലയിൽ പ്രതിഫലിക്കുന്നതാണ് കാരണം.
ഇന്ന് സ്വർണവിലയിൽ ഒറ്റയടിക്ക് 1360 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,280 രൂപയായി ഉയർന്നു. ഗ്രാമിന് 170 രൂപ വർധിച്ച് 11,535 രൂപയിലെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണത്തിന് ഏകദേശം 3200 രൂപയോളം കുറഞ്ഞതിന് പിന്നാലെയാണ് വീണ്ടും വില ഉയരുന്നത്.
ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 90,200 രൂപയായിരുന്നു. എന്നാൽ, അഞ്ചാം തീയതി ഇത് 89,080 രൂപയായി കുറഞ്ഞു, ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പിന്നീട് സ്വർണവില ഉയർന്ന് 13-ാം തീയതി 94,000 രൂപയ്ക്ക് മുകളിലെത്തി. ഈ മാസത്തിലെ ഏറ്റവും ഉയർന്ന വിലയായ 94,320 രൂപ 13-ാം തീയതി രേഖപ്പെടുത്തി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണത്തിന്റെ വിലയിൽ ഏറ്റക്കുറച്ചിലുകൾ കാണാം. ആഗോള വിപണിയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യൻ സ്വർണവിപണിയിൽ പ്രതിഫലിക്കാറുണ്ട്. ഇന്ത്യ സ്വർണ്ണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നാണ്.
ഓരോ വർഷവും ടൺ കണക്കിന് സ്വർണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ആഗോള വിപണിയിലെ മാറ്റങ്ങൾ ഇവിടെയും പ്രതിഫലിക്കുന്നു. ഇത് സ്വർണവിലയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു.
ഇന്ത്യയിലെ സ്വർണ്ണവില ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ സ്വർണത്തിന്റെ വില ഇനിയും ഉയരുമോയെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ.
Story Highlights : Gold prices hit new highs: increase of Rs 1360



















