കേരളത്തിൽ സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ; ഒരു പവന് 56,880 രൂപ

Anjana

Kerala gold price record

കേരളത്തിലെ സ്വർണവില ഇന്ന് വീണ്ടും റെക്കോർഡ് നിരക്കിലേക്ക് ഉയർന്നിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ച് 56,880 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 7120 രൂപയിലുമെത്തി. ഒക്ടോബർ മാസം തുടങ്ങിയതു മുതൽ സ്വർണവില തുടർച്ചയായി റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണ്.

അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതും പശ്ചിമേഷ്യൻ സംഘർഷങ്ങളും സ്വർണവിലയുടെ കുതിപ്പിന് കാരണമായി. യുദ്ധഭീതി, ഡോളർ കരുത്താർജ്ജിക്കുന്നത്, നവംബറിൽ അമേരിക്ക വീണ്ടും പലിശ കുറച്ചേക്കുമെന്ന സൂചനകൾ എന്നിവയും വിലവർധനയ്ക്ക് കാരണമാകുന്നു. മാസത്തുടക്കം മുതൽ ഒരു പവന്റെ വിലയിൽ 560 രൂപയുടെ വർധനയാണുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. എന്നാൽ, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്നില്ല. രൂപയുടെ മൂല്യം, പ്രാദേശിക ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Story Highlights: Gold prices in Kerala hit a new record high on August 4, with one sovereign of gold reaching Rs 56,880.

Leave a Comment