സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. 10 ദിവസമായി തുടർച്ചയായി റെക്കോർഡുകൾ തിരുത്തി കുതിച്ചുയർന്ന സ്വർണവിലയിൽ ഇന്ന് ആശ്വാസം ലഭിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞ് 7095 രൂപയായി. ഒരു പവൻ സ്വർണത്തിന് 40 രൂപ കുറഞ്ഞ് 56760 രൂപയാണ് ഇന്നത്തെ വിൽപ്പന നിരക്ക്.
ഇന്നലെ സ്വർണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവുണ്ടായി 56,800 രൂപയെന്ന പുതിയ റെക്കോർഡ് തൊട്ടു. ഗ്രാമിന് 40 രൂപയുടെ വർധനയോടെ 7100 രൂപയായിരുന്നു ഇന്നലത്തെ വ്യാപാര നിരക്ക്.
പശ്ചിമേഷ്യയിലെ സംഘർഷം വർധിച്ചതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് ഡിമാൻഡ് വൻതോതിൽ വർധിപ്പിക്കുകയാണ്. മറ്റ് നിക്ഷേപങ്ങളേക്കാൾ സുരക്ഷിതമാണെന്ന തോന്നലാണ് ഇതിന് കാരണം. ഇതാണ് സ്വർണവില പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് പോകാൻ കാരണമായത്.
Story Highlights: Gold prices in Kerala see slight decrease after 10 days of record-breaking increases