കേരളത്തിന് 12 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി; വിദഗ്ധ ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കാൻ നടപടി

നിവ ലേഖകൻ

Kerala medical PG seats

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ്. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ 12 മെഡിക്കൽ പിജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിഎം പീഡിയാട്രിക് നെഫ്രോളജി രണ്ട് സീറ്റ്, ഡിഎം പൾമണറി മെഡിസിൻ രണ്ടു സീറ്റ്, എംഡി അനസ്തേഷ്യ ആറ് സീറ്റ്, ആലപ്പുഴ മെഡിക്കൽ കോളേജിൽ എംഡി സൈക്യാട്രി രണ്ട് സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആകെ 92 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി നേടിയെടുക്കാനായി എന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് പിഡീയാട്രിക് നെഫ്രോളജി വിഭാഗത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ് ആരംഭിക്കാനുള്ള അനുമതി ലഭിക്കുന്നത്. കുട്ടികളുടെ വൃക്ക രോഗങ്ങൾ, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ എന്നിവയിൽ പരിശീലനം നൽകി വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിച്ചെടുക്കാൻ ഇതിലൂടെ സാധിക്കുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്എടി ആശുപത്രിയിലാണ് പീഡിയാട്രിക് നെഫ്രോളജി വിഭാഗം പ്രവർത്തിക്കുന്നത്. കുട്ടികളുടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാധ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ശ്വാസകോശ രോഗങ്ങളുടെ ചികിത്സ സംബന്ധിച്ച സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സായ ഡിഎം പൾമണറി മെഡിസിനിലും അനുമതി ലഭിച്ചിട്ടുണ്ട്.

  തൃശ്ശൂർ പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ചു

നിദ്ര ശ്വസന രോഗങ്ങളും ക്രിട്ടിക്കൽ കെയറും ഇന്റർവെൻഷണൽ പൾമണോളജിയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. അനസ്തേഷ്യാ രംഗത്തും സൈക്യാട്രി രംഗത്തും കൂടുതൽ പിജി സീറ്റുകൾ ലഭിച്ചതോടെ ഈ രംഗങ്ങളിൽ കൂടുതൽ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാനും സാധിക്കുന്നു. എത്രയും വേഗം ഈ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: Kerala receives approval for 12 new medical PG seats in speciality and super speciality courses from National Medical Commission

Related Posts
പി.എം. ശ്രീയിൽ കേരളവും; സി.പി.ഐ.യുടെ എതിർപ്പ് മറികടന്ന് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു
PM Shri Scheme

സംസ്ഥാന സർക്കാർ പി.എം. ശ്രീ പദ്ധതിയിൽ ചേരാൻ തീരുമാനിച്ചു. സി.പി.ഐയുടെ കടുത്ത എതിർപ്പ് Read more

  നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ 16-ന്
തദ്ദേശീയ മദ്യം വിദേശത്തേക്കും; ഉത്പാദനം കൂട്ടണമെന്ന് മന്ത്രി എം.ബി. രാജേഷ്
Kerala liquor policy

എക്സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിൽ തദ്ദേശീയ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് മന്ത്രി എം.ബി. Read more

കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് എസ് ജയമോഹൻ; എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്
CPIM Kollam District Secretary

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എസ് ജയമോഹന് നൽകും. നിലവിലെ Read more

സ്വർണവില കുത്തനെ ഇടിഞ്ഞു; ഒരു പവൻ 91,720 രൂപയായി!
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് 600 രൂപ Read more

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി
Usurers threat suicide

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ആറു ലക്ഷം രൂപ കടം Read more

രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കിയ സ്ഥലത്തെ കോൺക്രീറ്റ് തറ തകർന്നു; സുരക്ഷാ വീഴ്ച
helicopter tire trapped

ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് Read more

  ഹിജാബ് വിവാദം: സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികൾ കൂടി ടി.സി. വാങ്ങി
കേരളത്തിൽ രാഷ്ട്രപതി; നാളെ ശബരിമല ദർശനം
Kerala President Visit

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. നാളെ ശബരിമലയിൽ ദർശനം Read more

സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1520 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് തുടരുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞു. രണ്ട് Read more

സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പി.ജി. സീറ്റുകൾ; കോഴിക്കോട് മെഡിക്കൽ കോളേജിന് നേട്ടം
Nuclear Medicine PG seats

സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പി.ജി. സീറ്റുകൾ അനുവദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനാണ് Read more

എറണാകുളം കടവന്ത്രയിൽ യുക്തിവാദി സമ്മേളനത്തിൽ തോക്കുമായി എത്തിയ ആൾ പിടിയിൽ
rationalist conference Ernakulam

എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ യുക്തിവാദി സംഘടനയായ എസൻസിന്റെ സമ്മേളനം Read more

Leave a Comment