കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായി ഋതിഷ; കാലടി സര്‍വകലാശാലയില്‍ പ്രവേശനം നേടി

Anjana

Kerala transgender PhD student

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായി ഋതിഷ ചരിത്രം കുറിച്ചിരിക്കുന്നു. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലാണ് ഋതിഷ പിഎച്ച്ഡി പ്രവേശനം നേടിയത്. മുന്‍പ് യുജിസി നെറ്റ് ജെആര്‍എഫും അവര്‍ കരസ്ഥമാക്കിയിരുന്നു.

എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗവും വനിതാ സബ് കമ്മിറ്റി ജോയിന്റ് കണ്‍വീനറുമാണ് ഋതിഷ. കാലടി സർവകലാശാലയിലെ പുതുക്കിയ ജെന്റര്‍ പോളിസി നിര്‍മാണ കമ്മിറ്റിയിലും അവര്‍ അംഗമായിരുന്നു. യമുന കെ, മിനി ടി, ഷംഷാദ് ഹുസ്സൈന്‍ കെടി, ശീതള്‍ എസ് കുമാര്‍, പ്രമീള എ കെ, സാജു ടിഎസ്, ആരിഫ് ഖാന്‍, നാദിറ മെഹറിന്‍ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജെൻഡർ പോളിസി രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചത് ജെൻഡർ ഇവാല്വേഷൻ ആൻഡ് മോണിട്ടറിങ് കമ്മിറ്റിയുടെ കണ്‍വീനറായ പ്രൊഫസര്‍ ഡോ. ഷീബ കെ.എം, കമ്മിറ്റി ഫോർ പോളിസി ഫ്രെയിമിങ് കണ്‍വീനറായ ഡോ. രേഷ്മ ഭരദ്വാജ് എന്നിവരാണ്. ഡോ. ഷീബ കെ.എം ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് വകുപ്പ് മേധാവിയും ദാക്ഷായണി വേലായുധന്‍ സെന്റര്‍ ഫോര്‍ വുമണ്‍ സ്റ്റഡീസ് കോഡിനേറ്ററുമാണ്. ഡോ. രേഷ്മ ഭരദ്വാജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറാണ്.

Story Highlights: Rithish becomes Kerala’s first transgender PhD student at Sree Sankaracharya University of Sanskrit, Kalady.

Leave a Comment