കേരളത്തില്‍ വീണ്ടും എംപോക്‌സ്: യുഎഇയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

Anjana

Kerala mpox case

സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. യുഎഇയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് ഇത്തവണ രോഗം കണ്ടെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിന് നിലവില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ഈ മാസം സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ എംപോക്‌സ് കേസാണിത്.

ഇതിനു മുമ്പ് മലപ്പുറത്താണ് എംപോക്‌സ് സ്ഥിരീകരിച്ചത്. ഈ കേസില്‍ കണ്ടെത്തിയത് എംപോക്സിന്റെ പുതിയ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള 38 കാരനായ യുവാവിന് സ്ഥിരീകരിച്ചത് എംപോക്‌സ് ക്ലേഡ് വണ്‍ ബി വിഭാഗമാണ്. ഇത് രാജ്യത്ത് ആദ്യമായി സ്ഥിരീകരിക്കുന്ന പുതിയ വകഭേദമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളതാണ്. ഇതിന്റെ വ്യാപനത്തെ തുടര്‍ന്ന് ഓഗസ്റ്റില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവിലെ കേസില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights: Kerala confirms second mpox case this month, patient from Ernakulam with UAE travel history

Leave a Comment