ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

നിവ ലേഖകൻ

Onam food safety checks Kerala

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി 3881 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 231 സ്ക്വാഡുകൾ പരിശോധനകൾക്ക് നേതൃത്വം നൽകി. 476 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 385 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചതായും മന്ത്രി പറഞ്ഞു. തുടർ പരിശോധനകൾക്കായി 752 സർവൈലൻസ് സാമ്പിളുകളും 135 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിശ്രിതം, ശർക്കര, നെയ്യ്, വിവിധ തരം ചിപ്സ്, പച്ചക്കറികൾ, ചായപ്പൊടി, പരിപ്പുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന വിതരണ വിൽപന കേന്ദ്രങ്ങളിലും, ഹോട്ടൽ, ബേക്കറി, തട്ടുകടകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലും ചെക്കുപോസ്റ്റുകളിലും പരിശോധനകൾ നടത്തി.

പായ്ക്കറ്റുകളിൽ നൽകുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ലേബൽ വിവരങ്ങളും പരിശോധിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നും അധികമായെത്തുന്ന പാൽ, എണ്ണ, പച്ചക്കറികൾ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി ചെക്പോസ്റ്റുകളിൽ പഴുതടച്ച പരിശോധനകൾ നടത്തി. സെപ്തംബർ 10 രാവിലെ ആറ് മുതൽ 14 രാവിലെ ആറ് വരെ 24 മണിക്കൂറും പരിശോധനകൾ നടത്തി.

  എക്സൈസിനെതിരെ യു പ്രതിഭ എംഎൽഎ

ഈ സമയം ഭക്ഷ്യവസ്തുക്കളുമായി കടന്നുവന്ന മുഴുവൻ വാഹനങ്ങളിലും പരിശോധനകൾ നടത്തി. 687 പരിശോധനകളാണ് പൂർത്തിയാക്കിയത്. തുടർ പരിശോധനകൾക്കായി പാൽ, പാലുത്പന്നങ്ങൾ എന്നിവയുടെ 751 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ചു.

40 സ്ക്വാഡുകളാണ് പരിശോധനകൾക്കുണ്ടായിരുന്നത്.

Story Highlights: Kerala Health Minister Veena George announces extensive food safety checks during Onam season, with 3881 inspections conducted statewide.

Related Posts
ബ്രത്ത് അനലൈസർ നടപടിക്രമങ്ങളിൽ കെഎസ്ആർടിസി മാറ്റം വരുത്തി
KSRTC breath analyzer

ഹോമിയോ മരുന്ന് കഴിച്ച ഡ്രൈവർക്ക് ബ്രത്ത് അനലൈസർ പരിശോധനയിൽ പോസിറ്റീവ് ആയതിനെത്തുടർന്ന് കെഎസ്ആർടിസി Read more

എമ്പുരാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; എൻഐഎയ്ക്ക് പരാതി
Empuraan film controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ദേശസുരക്ഷയെ ബാധിക്കുമെന്നാരോപിച്ച് എൻഐഎയ്ക്ക് പരാതി. ചിത്രത്തിൽ അന്വേഷണ ഏജൻസികളെ തെറ്റായി Read more

മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും പിടിച്ചെടുത്തു
Ganja seizure Malappuram

വെട്ടത്തൂർ ജംഗ്ഷനിലെ പച്ചക്കറി കടയിൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവും രണ്ട് Read more

  കെ. ബാബുവിനെതിരെ ഇഡി കുറ്റപത്രം
കോഴിക്കോട് കോർപറേഷനിൽ കുടിവെള്ള വിതരണം മുടങ്ങും
Kozhikode water disruption

ദേശീയപാത വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പിൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ Read more

ഏറ്റുമാനൂർ ആത്മഹത്യ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ അമ്മയും രണ്ട് മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച കേസിൽ പ്രതിയായ Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ചെന്നൈ സ്വദേശിനി അറസ്റ്റിൽ
hybrid cannabis seizure

ആലപ്പുഴയിൽ ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയിൽ നിന്ന് രണ്ട് കോടി Read more

ആശാ വർക്കർമാരുടെ സമരം: സർക്കാരുമായി നാളെ വീണ്ടും ചർച്ച
Asha workers strike

ആശാ വർക്കർമാരുമായി സർക്കാർ നാളെ വീണ്ടും ചർച്ച നടത്തും. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ Read more

  കൊച്ചിയിൽ കുഴൽപ്പണം പിടികൂടി; ടെക്സ്റ്റൈൽസ് ഉടമയാണ് കൊടുത്തുവിട്ടതെന്ന് പോലീസ്
വഖഫ് ബിൽ: മുനമ്പത്തെ ജനങ്ങളെ സഹായിക്കാൻ കേരള എംപിമാർ തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖർ
Waqf Amendment Bill

മുനമ്പത്തെ ജനങ്ങളുടെ ഭൂമി പ്രശ്നത്തിന് വഖഫ് ഭേദഗതി ബിൽ പരിഹാരമാണെന്ന് കേന്ദ്രമന്ത്രി രാജീവ് Read more

കെഎസ്ആർടിസിയിൽ സിസിടിവി നിരീക്ഷണം ശക്തമാക്കും; റിസർവേഷൻ കൗണ്ടറുകൾ ഒഴിവാക്കും
KSRTC reforms

കെഎസ്ആർടിസിയിലെ റിസർവേഷൻ കൗണ്ടറുകൾ പൂർണമായും ഒഴിവാക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് Read more

Leave a Comment