
അടുത്തിടെ പാലാ ബിഷപ്പ് നടത്തിയ നർകോട്ടിക് പരാമർശവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഇതേതുടർന്ന് വിവാദം അവസാനിപ്പിക്കാൻ സംയുക്ത യോഗം ചേരാനാണ് മതമേലധ്യക്ഷന്മാരുടെ തീരുമാനം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കർദിനാൾ ക്ലീമിസ് ബാവയുടെ അധ്യക്ഷതയിൽ വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. യോഗത്തിൽ ക്രൈസ്തവ, ഹിന്ദു, മുസ്ലിം മത നേതാക്കൾ പങ്കെടുക്കും.
പാളയം ഇമാം ബി.പി സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുക്കുന്നുണ്ട്.
Story Highlights: Kerala Community Leaders to conduct meeting today.