സംസ്ഥാനത്തെ കോളജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും.
അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കു മാത്രമാണ് ക്ലാസ് ആരംഭിക്കുന്നത്.
കോളജുകളിൽ ബിരുദാനന്തര ബിരുദ ക്ലാസ്സുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് നടത്താനാണ് തീരുമാനം.ബിരുദ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ പകുതി വീതം ഓരോ ബാച്ചുകളാക്കി തിരിച്ച് ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്തും.
രാവിലെ 8.30 മുതൽ 1.30 വരെയുള്ള ഒറ്റ സെഷൻ, അല്ലെങ്കിൽ, 9 മുതൽ 3 വരെ, 9.30 മുതൽ 3.30 വരെ. എന്നിങ്ങനെ ക്ലാസുകൾക്ക് മൂന്നു സമയക്രമം നിർദ്ദേശിച്ചിട്ടുണ്ട്. കോളേജ് കൗൺസിലുകൾക്ക് സൗകര്യമനുസരിച്ച് സമയക്രമം തിരഞ്ഞെടുക്കാം.
ആഴ്ചയിൽ 25 മണിക്കൂർ ക്ലാസ് എന്ന രീതിയിൽ ഓൺലൈൻ ഓഫ്ലൈൻ ക്ളാസുകൾ സമ്മിശ്രരീതിയിലാക്കികൊണ്ടാണ് ടൈം ടേബിൾ ക്രമീകരിച്ചിട്ടുള്ളത്.
മറ്റു സെമസ്റ്റർ ക്ലാസ്സുകൾ ഓൺലൈനിൽ തുടരുന്നതാണ്.
Story highlight : Kerala Colleges Reopens tomorrow.