കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാരെ പിരിച്ചുവിടും: മുഖ്യമന്ത്രി

Anjana

Kerala police dismissal

കേരളപ്പിറവിയുടേയും പൊലീസ് രൂപീകരണത്തിന്റെയും ഭാഗമായുള്ള പൊലീസ് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന പ്രഖ്യാപനങ്ങൾ നടത്തി. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാരെ പിരിച്ചുവിടുന്ന നടപടി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ യജമാനൻമാരായി പെരുമാറുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

കുറ്റവാളികൾക്ക് പൊലീസിൽ സ്ഥാനമുണ്ടാകില്ലെന്ന് പ്രവൃത്തികൊണ്ട് തെളിയിച്ച സർക്കാരാണിതെന്ന് മുഖ്യമന്ത്രി ഓർമപ്പെടുത്തി. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 108 പേരെ പിരിച്ചുവിട്ട സർക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു. അവമതിപ്പ് സൃഷ്ടിക്കുന്നവരെ കണ്ടെത്താൻ കർശന നിർദേശം നൽകിയതായും മുഖ്യമന്ത്രി വെളിപ്പെടുത്തി. ജനങ്ങളുടെ യജമാനൻമാരാണെന്ന ചിന്തയോടെ പെരുമാറുന്ന പൊലീസുകാർ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരുവനന്തപുരം പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ നടന്ന പോലീസ് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളും വിതരണം ചെയ്തു. 237 ഉദ്യോഗസ്ഥർക്കാണ് പോലീസ് മെഡൽ ലഭിച്ചത്. എന്നാൽ, തൃശൂർ പൂരം കലക്കലിൽ ഉൾപ്പടെ അന്വേഷണം നേരിടുന്നതിനാൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ADGP എം.ആർ അജിത് കുമാറിന് മെഡൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നൽകുന്നത് തൽക്കാലത്തേക്ക് തടഞ്ഞുവച്ചിരിക്കുകയാണ്.

Story Highlights: Kerala CM Pinarayi Vijayan announces continued dismissal of police officers involved in crimes

Leave a Comment