മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം: പോലീസ് അന്വേഷണം ആരംഭിച്ചു

Anjana

Kerala CM Malappuram remarks investigation

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അഭിഭാഷകനായ ബൈജു നോയൽ സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ, പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താൻ നോട്ടീസ് നൽകി വിളിച്ചുവരുത്തി. കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ ബൈജു നോയൽ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് നാളെ കോടതി പരിഗണിക്കുമെന്ന് അദ്ദേഹം 24 നോട് പറഞ്ഞു.

മലപ്പുറം പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ വ്യക്തമാക്കി. ഇക്കാര്യം ഹിന്ദു തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാടാണെന്നും, വർഗീയശക്തികളുടെ എക്കാലത്തെയും ആക്രമണ ലക്ഷ്യമാണ് കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖം വൻ വിവാദത്തിനിടയാക്കിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതിച്ഛായ കൂട്ടാൻ പി ആർ ഏജൻസിയെ വച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകിയ മുഖ്യമന്ത്രി, പി ആർ ഏജൻസി പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്തുണ്ടായിരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയില്ല. എന്നാൽ അഭിമുഖത്തിന് പി ആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാൽ ചോദ്യം പ്രസക്തമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Story Highlights: Ernakulam Central Police begin preliminary investigation into Chief Minister’s Malappuram remarks based on complaint

Leave a Comment