മുഖ്യമന്ത്രിയുടെ പേരിൽ പുറത്തുവന്ന മലപ്പുറം പരാമർശത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് നാലുമണിക്ക് രാജ് ഭവനിലെത്തി ഗവർണർക്ക് മുന്നിൽ വിശദീകരണം നൽകും. ഇരുവരുടെയും വിശദീകരണം കേട്ട ശേഷമാണ് രാജ് ഭവൻ മറ്റു നടപടികളിലേക്ക് കടക്കുക. ഈ വിഷയത്തിൽ ഗവർണറുടെ ഭാഗത്തുനിന്നും അസാധാരണ നടപടിയാണ് ഉണ്ടായിരിക്കുന്നത്.
മലപ്പുറത്തുനിന്ന് പിടികൂടുന്ന സ്വർണവും ഹവാല പ്പണവും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പേരിൽ പുറത്തുവന്ന പ്രസ്താവന. എന്നാൽ മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ചിരുന്നു. എന്നിട്ടും ഗവർണർ അസാധാരണ നടപടിയിലൂടെ വിഷയം കടുപ്പിക്കാനാണ് ശ്രമിക്കുന്നത്.
മലപ്പുറത്ത് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം അറിയിക്കാൻ നേരത്തെ രാജ്ഭവൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഫോൺ ചോർത്തൽ വിവാദത്തിലും രാജ്ഭവൻ അസാധാരണ ഇടപെടൽ നടത്തിയിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങൾ സർക്കാരും രാജ്ഭവനും തമ്മിലുള്ള പുതിയ സംഘർഷത്തിന് വഴിവയ്ക്കുമോ എന്ന ആശങ്ക പൊതുവേ ഉയരുന്നുണ്ട്.
Story Highlights: Chief Secretary and DGP to explain Malappuram remark to Governor, raising concerns of government-Raj Bhavan tensions.