മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത് ഭരണഘടനാപരമായ തെറ്റാണെന്നും ഗവർണർക്ക് അതിനുള്ള അധികാരമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനെ തുടർന്ന് ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ല.
മലപ്പുറത്തെ സ്വർണ്ണക്കടത്ത്, ഹവാല ഇടപാടുകളിലെ പണം ദേശ ദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ഗവർണർ ഇടപെടാൻ കാരണമായത്. ഇത്തരം സംഭവങ്ങളിലെ കേസുകളുടെ എണ്ണം അടക്കം വിശദീകരിക്കുന്നതിനോടൊപ്പം പി വി അൻവർ ഉന്നയിച്ച ഫോൺ ചോർത്തലിന്റെ വിശദാംശങ്ങളും ഗവർണർ ആവശ്യപ്പെട്ടിരുന്നു.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബും ഇന്ന് വൈകുന്നേരം നാലിന് രാജ്ഭവനിലെത്തണമെന്നായിരുന്നു ഗവർണറുടെ നിർദേശം. എന്നാൽ മലപ്പുറം പരാമർശത്തിൽ നേരത്തെ മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചിരുന്നെങ്കിലും ഇതുവരെ മറുപടി നൽകിയിരുന്നില്ല. ഇപ്പോൾ മുഖ്യമന്ത്രി അയച്ച കത്തിലൂടെ ഉദ്യോഗസ്ഥർ രാജ്ഭവനിൽ ഹാജരാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
Story Highlights: Kerala Chief Minister writes to Governor, stating officials won’t appear at Raj Bhavan due to constitutional impropriety