മുഖ്യമന്ത്രിക്കെതിരായ അന്വേഷണം: ഡിസിസി സെക്രട്ടറിയോട് മൊഴി ആവശ്യപ്പെട്ടു

Anjana

Kerala CM investigation

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിവാദ പരാമർശത്തിനെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണ സംഘം ഡിസിസി ഓഫിസ് സെക്രട്ടറി ആന്റണിയോട് മൊഴി നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മുഹമ്മദ് ഷിയാസ് നൽകിയ പരാതിയിലെ സാക്ഷിയാണ് ആന്റണി.

എറണാകുളം സെൻട്രൽ പൊലീസാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിൽ ഡിസിസി പ്രസിഡന്റ് ഷിയാസിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസിന്റെ നടപടികൾ ക്രമസമാധാനപാലനത്തിന്റെ ഭാഗമാണെന്നും അന്വേഷണത്തിലൂടെ വ്യക്തമായി. അടുത്തയാഴ്ച എറണാകുളം സിജിഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവം നടന്നത് എറണാകുളം സിജിഎം കോടതിയുടെ പരിധിയിലല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എറണാകുളം സെൻട്രൽ പൊലീസിന് ഈ വിഷയത്തിൽ നടപടി സ്വീകരിക്കുന്നതിനുള്ള പരിമിതിയും റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിച്ച സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പ്രസ്താവന.

Story Highlights: DCC office secretary summoned for statement in investigation against CM’s controversial remarks

Leave a Comment