ഉപതെരഞ്ഞെടുപ്പ് പോര് മുറുകി; മൂന്ന് മണ്ഡലങ്ങളിലും ശക്തമായ മത്സരം

Anjana

Kerala by-election

മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പ് പോര് മുറുകിയിരിക്കുകയാണ്. പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.

പാലക്കാട് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ മെട്രോമാൻ ഇ ശ്രീധരനെ വീട്ടിൽ സന്ദർശിച്ച് പ്രചാരണം തുടങ്ങും. വൈകീട്ട് റോഡ് ഷോയും നടക്കും. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ രാവിലെ കോട്ടമൈതാനത്ത് നിന്ന് പ്രചാരണം ആരംഭിക്കും. എൽഡിഎഫ് സ്ഥാനാർഥി ഡോ പി സരിൻ മണ്ഡലത്തിലെ പൗരപ്രമുഖരെ കണ്ട് പ്രചാരണം തുടങ്ങും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി നവ്യ ഹരിദാസിനെ രംഗത്തിറക്കിയതോടെ മത്സര ചിത്രം വ്യക്തമായി. കൂടുതൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്നലെത്തന്നെ പ്രചാരണം തുടങ്ങിയിരുന്നു. യുഡിഎഫ് സ്ഥാനാർഥിക്കായി പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിലെത്തും.

ചേലക്കരയിൽ എൻഡിഎ സ്ഥാനാർഥി കൂടി രംഗത്ത് എത്തിയതോടെ ചതുഷ്കോണ മത്സരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ഇന്ന് ബിജെപി വമ്പൻ റോഡ്ഷോ നടത്തും. നാലു സ്ഥാനാർഥികളും ഇന്നുമുതൽ പ്രചാരണ രംഗത്ത് സജീവമാകും. മുഖ്യമന്ത്രി പിണറായി വിജയൻ 25ന് എൽഡിഎഫ് സ്ഥാനാർത്ഥിക്കായി മണ്ഡലത്തിലെത്തും. യുഡിഎഫിന്റെ റോഡ് ഷോ നാളെ നടക്കും.

Story Highlights: Political parties intensify by-election campaigns in Palakkad, Wayanad, and Chelakkara constituencies

Leave a Comment