ബെവ്കോയുടെ ഓണ്ലൈന് മദ്യ ബുക്കിംഗ് വെബ്സൈറ്റ് താത്കാലികമായി അടച്ചു; കാരണം വ്യക്തമല്ല

നിവ ലേഖകൻ

Kerala online liquor booking

ബിവറേജസ് ഔട്ട്ലറ്റുകളില് മദ്യം ഓണ്ലൈനായി ബുക്ക് ചെയ്യാന് ഏര്പ്പെടുത്തിയ വെബ്സൈറ്റ് താത്കാലികമായി അടച്ചിരിക്കുകയാണ്. booking. ksbc.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

co. in എന്ന സൈറ്റാണ് അടച്ചത്. വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാന് വേണ്ടിയാണെന്നാണ് ബെവ്കോയുടെ ഔദ്യോഗിക വിശദീകരണം.

എന്നാല്, വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിലയില് തിരിമറി നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് അടച്ചതെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. യുപിഎ വഴി പണമടച്ചാണ് മിക്കവരും ഓണ്ലൈനായി മദ്യം വാങ്ങുന്നത്. സൈബര് വിദഗ്ധന് ഹാക്ക് ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് വെബ്സൈറ്റ് അടച്ചുപൂട്ടിയതെന്നാണ് റിപ്പോര്ട്ട്.

വെബ്സൈറ്റുവഴി മദ്യം വാങ്ങുന്നവര്ക്ക് സാധാരണയായി ഒരു മറുപടി എസ്എംഎസ് ലഭിക്കാറുണ്ട്. എന്നാല് ഈ എസ്എംഎസില് വില ഉള്പ്പെടെയുള്ള വിവരങ്ങള് കാണിക്കാറില്ല. ഇത് ഔട്ട്ലെറ്റില് കാണിച്ച് മദ്യം വാങ്ങുമ്പോള് തിരിമറി നടക്കാന് സാധ്യതയുണ്ടെന്നും അധികൃതര് വിലയിരുത്തിയിട്ടുണ്ട്.

തിരക്കുള്ള സമയത്ത് എസ്എംഎസുകളും സിസ്റ്റത്തിലെ വിവരങ്ങളും ഒത്തുനോക്കാന് ജീവനക്കാര് ബുദ്ധിമുട്ട് നേരിടുന്നു എന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ബെവ്കോ വെബ്സൈറ്റ് താത്ക്കാലികമായി അടച്ചത്. കണക്കുകള് പ്രകാരം വളരെക്കുറച്ചുപേര് മാത്രമേ ഈ വെബ്സൈറ്റിലൂടെ മദ്യം വാങ്ങാറുള്ളൂ എന്നാണ് സൂചന.

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

Story Highlights: Beverages Corporation shuts down online liquor booking website due to potential security concerns and system limitations.

Related Posts
സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറത്ത് 18കാരി മരിച്ചത് നിപ ബാധിച്ച്; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Kerala Nipah Virus

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിയുടെ Read more

സംസ്ഥാനത്ത് 345 പേർ നിരീക്ഷണത്തിൽ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
Kerala Nipah Virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. Read more

  കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; അയൽവാസിക്കും പരിക്ക്
കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
India-America agreement

അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി Read more

സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
Kerala monsoon rainfall

സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
VS Achuthanandan health

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ Read more

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
ചെങ്ങന്നൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; അഞ്ച് ട്രെയിനുകൾ വൈകിയോടും
Kerala train delay

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഭാഗത്തേക്കുള്ള Read more

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
VS Achuthanandan health

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

Leave a Comment