എടിഎം കവർച്ച: കേരള പൊലീസിന്റെ നിഗമനങ്ങൾ ശരിയാവുന്നു; ഹരിയാന സംഘം പിടിയിൽ

നിവ ലേഖകൻ

Kerala ATM robbery gang caught

കേരള പൊലീസിന്റെ നിഗമനങ്ങൾ ശരിയാവുകയാണ് നാടിനെ നടുക്കിയ എടിഎം കവർച്ച സംഘം പിടിയിലാവുമ്പോൾ. തൃശൂർ നഗരത്തിന് സമീപത്തെ മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപയാണ് മുഖം മൂടി ധരിച്ച് കാറിലെത്തിയ സംഘം കവർന്നത്. എടിഎമ്മിലെ ക്യാമറകളിൽ സ്പ്രേ അടിച്ച് കാഴ്ച തടസ്സപ്പെടുത്തിയായിരുന്നു കവർച്ച.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമീപത്തുള്ള സിസിടിവി ക്യാമറകളിൽ നിന്നാണ് മുഖം മൂടി സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. കൃത്യമായ പ്ലാനുമായി എത്തിയ കേരളത്തിനുള്ള പുറത്തുള്ള സംഘമാണ് കൊള്ളക്ക് പിന്നിലെന്ന് ക്രൈം സീൻ പരിശോധിച്ചതിന് പിന്നാലെ കേരള പൊലീസ് ഉറപ്പിച്ചിരുന്നു. ഇത്ര വലിയൊരു കുറ്റകൃത്യത്തിന് ശേഷം പ്രതികൾ സംസ്ഥാനം വിടാനാണ് സാധ്യതയെന്നും പൊലീസ് മനസ്സിലാക്കി.

അതിന്റെ അടിസ്ഥാനത്തിലാണ് സമീപ സംസ്ഥാനങ്ങളിലേക്ക് ജാഗ്രത നിർദേശം നൽകിയത്. കേരള പൊലീസിന്റെ സന്ദർഭോചിതമായ ഇടപെടലാണ് പ്രതികളെ തമിഴ് നാട് പൊലീസിന്റെ കൈകളിലേക്കെത്തിയത്. മണ്ണുത്തി ദേശിയ പാതയിൽ നിർത്തിയിട്ട കണ്ടൈനറിലേക്ക് കവർച്ചയ്ക്ക് ഉപയോഗിച്ച കാർ ഓടിച്ച് കയറ്റിയാണ് പ്രതികൾ കേരളം വിട്ടത്.

  ആലുവയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കേരളം വിട്ട പ്രതികളുടെ വാഹനം തമിഴ്നാട് സന്യാസി പാളയത്തിന് സമീപത്ത് വെച്ച് വാഹനങ്ങളുമായി അപകടമുണ്ടാവുന്നിടത്താണ് പ്രതികളുടെ പ്ലാനുകൾ പൊളിയുന്നത്. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നതോടെ പ്രതികൾ പൊലീസിനെ അക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടിലിന് ശേഷമാണ് തമിഴ്നാട് പൊലീസ് പ്രതികളെ പിടികൂടിയത്.

പ്രതികൾ സഞ്ചരിച്ച കണ്ടൈനറിൽ നിന്ന് കൊള്ളക്ക് ഉപയോഗിച്ച കാറും പണവും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

Story Highlights: Kerala Police’s deductions prove correct as ATM robbery gang from Haryana is caught within hours in Tamil Nadu.

Related Posts
ആലപ്പുഴയിൽ അമ്മയെയും കുഞ്ഞുങ്ങളെയും ഇറക്കിവിട്ട സംഭവം; സിപിഐഎം നേതാവിനെതിരെ കേസ്
Alappuzha eviction case

ആലപ്പുഴ നൂറനാട് ആദിക്കാട്ട് കുളങ്ങരയിൽ അമ്മയെയും മക്കളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ Read more

ആലുവയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്
Aluva woman death

ആലുവയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. Read more

രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
narcotic terrorism

രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദം നടക്കുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ ട്വന്റിഫോറിനോട് പറഞ്ഞു. കേരളത്തിലേക്ക് Read more

വയനാട് കണിയാമ്പറ്റയിൽ റാഗിങ്; 5 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്
Wayanad Ragging

വയനാട് കണിയാമ്പറ്റ ഗവൺമെൻ്റ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ Read more

പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യം; വീട് ആക്രമിച്ച പ്രതി മൂവാറ്റുപുഴയിൽ പിടിയിൽ
police complaint attack

പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും, മോട്ടോർ സൈക്കിൾ Read more

ഹേമചന്ദ്രൻ കൊലക്കേസ്: മൃതദേഹം ഒളിപ്പിച്ച കാർ കണ്ടെത്തി
Hemachandran murder case

ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്. പ്രതി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കാർ Read more

തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്: നാളെ കുറ്റപത്രം സമർപ്പിക്കും
Kottayam double murder case

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിൽ നാളെ കുറ്റപത്രം സമർപ്പിക്കും. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ Read more

നെയ്യാറ്റിൻകരയിൽ മകന്റെ മർദനമേറ്റ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു; മകൻ കസ്റ്റഡിയിൽ
son assaults father

നെയ്യാറ്റിൻകരയിൽ മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് സുനിൽകുമാർ (60) മരണപ്പെട്ടു. സംഭവത്തിൽ മകൻ Read more

Leave a Comment