Headlines

Crime News

എടിഎം കവർച്ച: കേരള പൊലീസിന്റെ നിഗമനങ്ങൾ ശരിയാവുന്നു; ഹരിയാന സംഘം പിടിയിൽ

എടിഎം കവർച്ച: കേരള പൊലീസിന്റെ നിഗമനങ്ങൾ ശരിയാവുന്നു; ഹരിയാന സംഘം പിടിയിൽ

കേരള പൊലീസിന്റെ നിഗമനങ്ങൾ ശരിയാവുകയാണ് നാടിനെ നടുക്കിയ എടിഎം കവർച്ച സംഘം പിടിയിലാവുമ്പോൾ. തൃശൂർ നഗരത്തിന് സമീപത്തെ മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപയാണ് മുഖം മൂടി ധരിച്ച് കാറിലെത്തിയ സംഘം കവർന്നത്. എടിഎമ്മിലെ ക്യാമറകളിൽ സ്പ്രേ അടിച്ച് കാഴ്ച തടസ്സപ്പെടുത്തിയായിരുന്നു കവർച്ച. സമീപത്തുള്ള സിസിടിവി ക്യാമറകളിൽ നിന്നാണ് മുഖം മൂടി സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൃത്യമായ പ്ലാനുമായി എത്തിയ കേരളത്തിനുള്ള പുറത്തുള്ള സംഘമാണ് കൊള്ളക്ക് പിന്നിലെന്ന് ക്രൈം സീൻ പരിശോധിച്ചതിന് പിന്നാലെ കേരള പൊലീസ് ഉറപ്പിച്ചിരുന്നു. ഇത്ര വലിയൊരു കുറ്റകൃത്യത്തിന് ശേഷം പ്രതികൾ സംസ്ഥാനം വിടാനാണ് സാധ്യതയെന്നും പൊലീസ് മനസ്സിലാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് സമീപ സംസ്ഥാനങ്ങളിലേക്ക് ജാഗ്രത നിർദേശം നൽകിയത്. കേരള പൊലീസിന്റെ സന്ദർഭോചിതമായ ഇടപെടലാണ് പ്രതികളെ തമിഴ് നാട് പൊലീസിന്റെ കൈകളിലേക്കെത്തിയത്.

മണ്ണുത്തി ദേശിയ പാതയിൽ നിർത്തിയിട്ട കണ്ടൈനറിലേക്ക് കവർച്ചയ്ക്ക് ഉപയോഗിച്ച കാർ ഓടിച്ച് കയറ്റിയാണ് പ്രതികൾ കേരളം വിട്ടത്. കേരളം വിട്ട പ്രതികളുടെ വാഹനം തമിഴ്നാട് സന്യാസി പാളയത്തിന് സമീപത്ത് വെച്ച് വാഹനങ്ങളുമായി അപകടമുണ്ടാവുന്നിടത്താണ് പ്രതികളുടെ പ്ലാനുകൾ പൊളിയുന്നത്. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നതോടെ പ്രതികൾ പൊലീസിനെ അക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടിലിന് ശേഷമാണ് തമിഴ്നാട് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കണ്ടൈനറിൽ നിന്ന് കൊള്ളക്ക് ഉപയോഗിച്ച കാറും പണവും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

Story Highlights: Kerala Police’s deductions prove correct as ATM robbery gang from Haryana is caught within hours in Tamil Nadu.

More Headlines

സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി; സ്കൂൾ ഡയറക്ടർ അറസ്റ്റിൽ
തൃശൂരിലെ എടിഎം കവർച്ചാ സംഘത്തെ തമിഴ്‌നാട് പൊലീസ് പിടികൂടി; ഒരാൾ വെടിയേറ്റ് മരിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചട്ടലംഘനം: ഓപ്പറേഷൻ തിയേറ്ററിൽ ഓണാഘോഷം
ഷിരൂർ മണ്ണിടിച്ചിൽ: അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി, കർണാടക സർക്കാർ 5 ലക്ഷം രൂപ സഹായധനം പ്രഖ്യ...
തൃശ്ശൂർ എടിഎം കൊള്ളക്കാർ തമിഴ്നാട്ടിൽ പിടിയിൽ; ഒരാൾ വെടിയേറ്റ് മരിച്ചു
തൃശ്ശൂർ എടിഎം കൊള്ളക്കേസ്: പ്രതികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ, കണ്ടെയ്നറിൽ രക്ഷപ്പെടാൻ ശ്രമം
മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി; മയക്കുമരുന്ന് ആവശ്യപ്പെട്ട് രോഗി
നടന്‍ ബാലയ്‌ക്കെതിരെ മകള്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്; വീഡിയോ പങ്കുവെച്ച് വെളിപ്പെടുത്തല്‍
ബെംഗളൂരു കൊലപാതകം: മഹാലക്ഷ്മിയെ കൊന്നതായി സമ്മതിച്ച് പ്രതി ആത്മഹത്യ ചെയ്തു

Related posts

Leave a Reply

Required fields are marked *