കേരള സര്ക്കാര് സ്ഥാപനമായ കെല്ട്രോണ് നടത്തുന്ന പി. ജി ഡിപ്ലോമ ഇന് അഡ്വാന്സ്ഡ് ജേണലിസത്തിലേക്ക് തിരുവനന്തപുരം, കോഴിക്കോട് നോളജ് സെന്ററുകളില് സ്പോട്ട് അഡ്മിഷന് നടക്കും. നവംബര് 6 മുതല് 14 വരെ ഫീസ് ഇളവോടെയാണ് പ്രവേശനം.
ഏതെങ്കിലും വിഷയത്തില് ബിരുദമുള്ളവര്ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. അസ്സല് രേഖകളും പകര്പ്പുകളുമായി വിദ്യാര്ഥികള് രാവിലെ 10ന് സെന്ററുകളില് എത്തണം.
— /wp:paragraph –> പ്രിന്റ് മീഡിയ, ടെലിവിഷന്, ഡിജിറ്റല് മീഡിയ, ആര്ട്ടിഫിഷ്യല് ഇന്റലിജിന്സ് എന്നിവയില് അധിഷ്ടിതമായ ജേണലിസം, വാര്ത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില് പരിശീലനം ലഭിക്കും. ഇതിനോടൊപ്പം ഇന്റേണ്ഷിപ്പ്, മാധ്യമ സ്ഥാപനങ്ങളില് പരിശീലനം, പ്ലേസ്മെന്റ് സപ്പോര്ട്ട് എന്നിവയും നിബന്ധനകള്ക്ക് വിധേയമായി ലഭിക്കും.
— /wp:paragraph –> കോഴിക്കോട് കെല്ട്രോണ് നോളജ് സെന്റര് മൂന്നാംനില, അംബേദ്ക്കര് ബില്ഡിങ്, റെയില്വേ സ്റ്റേഷന് ലിങ്ക് റോഡിലും തിരുവനന്തപുരം കെല്ട്രോണ് നോളജ് സെന്റ്റര് രണ്ടാംനില, ചെമ്പിക്കളം ബില്ഡിങ്ങ്, ബേക്കറി ജംഗ്ഷന്, വഴുതക്കാട്ടിലുമാണ് സ്ഥിതി ചെയ്യുന്നത്. കൂടുതല് വിവരങ്ങള്ക്ക് 9544958182, കോഴിക്കോട്: 0495 2301772, തിരുവനന്തപുരം: 0471 2325154 എന്നീ നമ്പറുകളില് ബന്ധപ്പെടാം.
— /wp:paragraph –>
Story Highlights: Keltron offers PG Diploma in Advanced Journalism with spot admissions and fee concessions in Thiruvananthapuram and Kozhikode centers.