കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കുന്ന നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നതെന്ന് ഡല്ഹി മുന് മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള് ആരോപിച്ചു. കഴിഞ്ഞ 9 വർഷം ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും, താൻ ജയിലിൽ ആയിരുന്നപ്പോഴും എംഎൽഎമാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ ആം ആദ്മി സർക്കാർ നടപ്പിലാക്കിയത് പോലെ രാജ്യത്ത് മറ്റൊരിടത്തും ആരും ഒന്നും ചെയ്തിട്ടില്ലെന്നും കെജ്രിവാള് അഭിപ്രായപ്പെട്ടു.
അതേസമയം, ഡൽഹിയിലെ റോഡുകളുടെ നവീകരണമടക്കമുള്ള കാര്യങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഒരാഴ്ച കൊണ്ട് റോഡുകളുടെ പരിശോധന പൂർത്തിയാകുമെന്നും മുഖ്യമന്ത്രി അതിഷി വ്യക്തമാക്കി. ഡൽഹി സർക്കാർ ജനങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ വർഷം ഒന്നിന് പിറകെ ഒന്നായി മന്ത്രിമാരെയും എംഎൽഎമാരെയും ജയിലിൽ അടച്ച് കേന്ദ്രം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കെജ്രിവാള് ചൂണ്ടിക്കാട്ടി. ഡൽഹിയിലെ റോഡുകളുടെ മോശമായ അവസ്ഥ ഉയർത്തി ബിജെപി രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അതിഷിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും വിശദീകരണം വന്നത്.
Story Highlights: Arvind Kejriwal accuses Modi of using central agencies to eliminate political opponents