**കട്ടപ്പന◾:** ഇടുക്കി കട്ടപ്പനയില് ഓട വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള് അപകടത്തില്പ്പെട്ടു. കട്ടപ്പനയില് നിന്ന് പുളിയന്മലയിലേക്ക് വരുന്ന വഴിയിലുള്ള ഓറഞ്ച് എന്ന ഹോട്ടലിന്റെ ഡ്രെയിനേജ് വൃത്തിയാക്കുന്നതിന് ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്പ്പെട്ടത്. ഫയര്ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവര്ത്തനം ആരംഭിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ആദ്യം ഓടയിലേക്ക് ഇറങ്ങിയ ആളെ കാണാതായതിനെ തുടര്ന്ന് മറ്റ് രണ്ട് പേര് കൂടി ഓടയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ മൂന്ന് പേരും അപകടത്തില്പ്പെടുകയായിരുന്നു.
സ്ഥലത്തെത്തിയ ഫയര്ഫോഴ്സ് തെരച്ചില് ആരംഭിച്ചു.
തെരച്ചിലിനിടെ ഒരാളെ കണ്ടെത്തി പുറത്തെത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്ക്കായുള്ള തെരച്ചില് തുടരുന്നു.
Story Highlights: Three workers trapped in drain while cleaning in Kattappana; one rescued.