കാട്ടാക്കട വിദ്യാർത്ഥി ആത്മഹത്യ: സ്കൂൾ ക്ലർക്കിനെതിരെ കുടുംബത്തിന്റെ ആരോപണം

Anjana

student suicide

കാട്ടാക്കടയിലെ സ്കൂൾ വിദ്യാർത്ഥിയുടെ മരണത്തിൽ കുടുംബം ആരോപണവുമായി രംഗത്തെത്തി. കുട്ടിയെ സ്കൂളിലെ ക്ലർക്ക് മാനസികമായി പീഡിപ്പിച്ചിരുന്നതായി കുടുംബം ആർഡിഒയ്ക്ക് മുന്നിൽ പരാതി നൽകി. കുട്ടി മരണപ്പെട്ടതല്ല, കൊല്ലപ്പെട്ടതാണെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുട്ടിയുടെ അമ്മയോട് ക്ലർക്ക് മോശമായി പെരുമാറിയതായും കുടുംബം ആരോപിച്ചു. വിദ്യാർത്ഥികളെ അപമാനിക്കുന്ന തരത്തിലായിരുന്നു ക്ലർക്കിന്റെ പെരുമാറ്റമെന്നും അവർ പറഞ്ഞു. സീൽ എടുത്തോട്ടെ എന്ന് ചോദിച്ച കുട്ടിയോട്, “നിന്റെ അപ്പന്റെ വക ആണോ” എന്ന് ക്ലർക്ക് ചോദിച്ചെന്നും തെറി വിളിച്ചെന്നും കുടുംബം വ്യക്തമാക്കി. മുൻപും വിദ്യാർത്ഥി ഈ വിഷയം വീട്ടിൽ പറഞ്ഞിരുന്നതായും കുടുംബം അറിയിച്ചു. ക്ലർക്കിനെതിരെ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.

കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ വിദ്യാർത്ഥിയെ കാണാതായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനിടെയാണ് രാവിലെ ആറുമണിയോടെ മൃതദേഹം കണ്ടെത്തിയത്.

  ഹരിപ്പാട് കാട്ടുപന്നി വെടിവെച്ച് കൊന്നു

സ്കൂളിൽ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു ഇന്ന്. കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ ഇന്നലെ പരാതി നൽകിയിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കുട്ടിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

Story Highlights: Family alleges mental harassment by school clerk in Kattakada student suicide case.

Related Posts
കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും മരണം: പോസ്റ്റ്\u200Cമോർട്ടം ഇന്ന്
Customs officer death

തൃക്കാക്കരയിലെ ക്വർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥൻ മനീഷ് വിജയ്, സഹോദരി Read more

ശമ്പളം ലഭിക്കാതെ അധ്യാപികയുടെ ആത്മഹത്യ: കോഴ ആരോപണം
Teacher Suicide

കോഴിക്കോട് കട്ടിപ്പാറയിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ കോഴ ആരോപണം ഉയർന്നു. അഞ്ച് Read more

കാക്കനാട് കൂട്ട ആത്മഹത്യ: സിബിഐ അന്വേഷണ ഭീതിയെന്ന് സൂചന
Kakkanad Suicide

കാക്കനാട് കസ്റ്റംസ് കോട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ സിബിഐ അന്വേഷണ ഭീതിയാണ് കാരണമെന്ന് സൂചന. Read more

  കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും മരണം: പോസ്റ്റ്\u200Cമോർട്ടം ഇന്ന്
കാക്കനാട് ജിഎസ്ടി കമ്മീഷണറുടെ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത നിലയിൽ; സിബിഐ സമൻസാണ് കാരണമെന്ന് സംശയം
GST commissioner suicide

കാക്കനാട്ടെ ജിഎസ്ടി കമ്മീഷണർ മനീഷ് വിജയ്, സഹോദരി ശാലിനി, മാതാവ് ശകുന്തള എന്നിവരെ Read more

കാക്കനാട് കൂട്ടമരണം: സഹോദരിയുടെ ജോലി നഷ്ടം കാരണമെന്ന് സൂചന
Kakkanad Suicide

കാക്കനാട് ജിഎസ്ടി കമ്മീഷണറുടെയും കുടുംബത്തിന്റെയും മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹോദരിയുടെ ജോലി Read more

കാക്കനാട് കൂട്ടമരണം: ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
Kakkanad Deaths

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥൻ, സഹോദരി, അമ്മ Read more

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ ദുരൂഹമരണം; കൂട്ട ആത്മഹത്യയെന്ന് സംശയം
Kakkanad Deaths

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ അഡീഷണൽ കസ്റ്റംസ് കമ്മീഷണറുടെ വീട്ടിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ Read more

  കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രശംസിച്ചു മുഖ്യമന്ത്രി
അഞ്ചു വർഷം ശമ്പളമില്ലാതെ അധ്യാപിക ആത്മഹത്യ ചെയ്ത നിലയിൽ
Teacher Suicide

കോഴിക്കോട് കോടഞ്ചേരിയിലെ സ്കൂൾ അധ്യാപിക അലീന ബെന്നിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് Read more

കൊച്ചിയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജാതി വിവേചനവും തൊഴിൽ പീഡനവും
harassment

കൊച്ചിയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ മേലുദ്യോഗസ്ഥൻ ജാതിപ്പേര് വിളിച്ചും മാനസികമായി പീഡിപ്പിച്ചും തൊഴിൽ Read more

കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Student Suicide

കാട്ടാക്കട കുറ്റിച്ചലിലെ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരുമക്കുഴി Read more

Leave a Comment