കാട്ടാക്കട◾ പോക്സോ കേസ് പ്രതിയ്ക്ക് 8 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. വിളപ്പിൽ കുഴിവിള പുത്തൻ വീട്ടിൽ കണ്ണന്(30) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. മലയിൻകീഴ് സ്വദേശിനിയായ പതിനൊന്നുകാരി അതിജീവിതയെ ഫോൺ നമ്പർ വഴിയ പരിചയപ്പെട്ട ശേഷം അമ്മയെ കാണാമെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
2024 ഏപ്രിൽ 24 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ കാണാതെയായപ്പോൾ മാതാപിതാക്കൾ മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നതും പോലീസ് പ്രതിയിലേക്ക് എത്തുന്നതും. ഇയാളെ അന്ന് റിമാൻഡ് ചെയ്തിരുന്നു.
പിഴ തുക അതിജീവിതയ്ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ പ്രതി 5 മാസം അധികമായി ജയിൽ ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി ഡി.ആർ.പ്രമോദ് ഹാജരായി. മലയിൻകീഴ് പോലീസ് ഇൻസ്പെക്ടർമാരായിരുന്ന ടി.വി.ഷിബു, പി.ആർ.രാഹുൽ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Story Highlights: Man sentenced to eight years imprisonment for sexually assaulting an 11-year-old girl in Kattakada.