കത്വ: ജമ്മു കശ്മീരിലെ കത്വയിലെ ജുത്താന മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. കഴിഞ്ഞ നാല് ദിവസമായി സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, ജമ്മു-കശ്മീർ പോലീസ്, സൈന്യം, ബിഎസ്എഫ്, സിആർപിഎഫ് എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഈ മേഖലയിൽ തെരച്ചിൽ ഊർജിതമായിരുന്നു. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഭീകരർക്കായുള്ള തിരച്ചിൽ നടത്തിയത്.
ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. സൈനിക വേഷത്തിലെത്തിയ രണ്ട് ഭീകരർ ചൊവ്വാഴ്ച വെള്ളം ചോദിച്ചെത്തിയെന്ന പ്രദേശവാസിയുടെ വിവരത്തെത്തുടർന്നാണ് സേന തെരച്ചിൽ ആരംഭിച്ചത്. ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർത്തത്.
സേനയുടെ തിരിച്ചടിയിൽ ഭീകരർക്ക് നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്. കത്വയിലെ ജുത്താന മേഖലയിൽ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ സൈനിക നടപടി തുടരുകയാണ്. കൂടുതൽ സേനയെ ഇവിടേക്ക് വിന്യസിച്ചിട്ടുണ്ട്.
Story Highlights : 3 policemen killed, 3 terrorists gunned down in encounter in J&K’s Kathua
Story Highlights: Three policemen were killed and three terrorists were gunned down in an encounter in J&K’s Kathua.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ