കത്വ: ജമ്മു കശ്മീരിലെ കത്വയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കത്വയിൽ കഴിഞ്ഞ അഞ്ച് ദിവസമായി സേന തെരച്ചിൽ നടത്തുകയായിരുന്നു.
\n
ജുത്താന മേഖലയിൽ സൈനിക നടപടി പുരോഗമിക്കുകയാണ്. ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഹീരാ നഗറിൽ നിന്ന് 26 കിലോമീറ്റർ അകലെ ജുത്താനയിലാണ് ഏറ്റുമുട്ടലുണ്ടായത്.
\n
ചൊവ്വാഴ്ച പ്രദേശത്ത് സൈനിക യൂണിഫോമിലെത്തിയ രണ്ട് പേർ തന്നോട് വെള്ളം ചോദിച്ചതായി ഒരു പ്രദേശവാസി പോലീസിനെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. നേരത്തെ ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്.
\n
സാങ്കേതിക, നിരീക്ഷണ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സൈനിക നടപടി പുരോഗമിക്കുന്നത്. സൈന്യം, എൻഎസ്ജി, ബിഎസ്എഫ്, പോലീസ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, സിആർപിഎഫ് എന്നിവർ ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നു. ഹെലികോപ്റ്റർ, യുഎവികൾ, ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, സ്നിഫർ നായ്ക്കൾ എന്നിവയും ഉപയോഗിക്കുന്നുണ്ട്.
\n
പ്രദേശങ്ങളിലെ നിരവധി പേരെ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് ഈ മേഖലയിൽ തിരച്ചിൽ ആരംഭിച്ചത്. സംശയിക്കപ്പെടുന്ന മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.
Story Highlights: Three security personnel were martyred in an encounter in Kathua, Jammu and Kashmir.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ