
കാസർകോട്: ദേശവിരുദ്ധമോ പ്രകോപനപരമായതോ ആയ പ്രഭാഷണങ്ങൾ നടത്തരുതെന്ന നിർദേശവുമായി കാസർകോട് കേന്ദ്ര സർവകലാശാല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫാക്കൽറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കാസർകോട് കേന്ദ്ര സർവകലാശാല സർക്കുലർ നൽകി. ഇത്തരം പ്രവർത്തനങ്ങളിൽ പങ്കുചേരുന്നവർക്കെതിരായി കർശന അച്ചടക്ക നടപടി എടുക്കുമെന്നാണ് വൈസ് ചാൻസലർ പ്രൊഫ എച്ച് വെങ്കിടേശ്വർലുവിന്റെ അംഗീകാരത്തോടെയുള്ള സർക്കുലറിൽ പറഞ്ഞിരിക്കുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
രാജ്യത്തിന്റെ ആവശ്യങ്ങൾ ഉറപ്പുവരുത്താതെ കൊവിഡ് വാക്സീൻ കയറ്റുമതി നടത്തുകയാണെന്ന് ഒരു ഫാക്കൽറ്റി ഓൺലൈൻ ക്ലാസിൽ ആരോപിച്ചിരുന്നു. ഇദ്ദേഹം ആർ എസ് എസിനും ബിജെപിക്കും എതിരായി സംസാരിച്ചിരുന്നു.
Story highlight : Kasargod Central University issues warning for employees.