കവർച്ച കേസിൽ തെറ്റായി കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

Anjana

wrongful police custody suicide attempt

കവർച്ച കേസിൽ പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ച സംഭവം കാസർഗോഡ് ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. നെക്രാജെ സ്വദേശി മുസമ്മിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബേക്കറി ഉടമയിൽ നിന്ന് 9 ലക്ഷം രൂപ കവർന്നെന്ന ആരോപണത്തിൽ മുസമ്മിലിനെയും സുഹൃത്തിനെയും കണ്ണൂർ ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പിന്നീട് ഇവരെ വിട്ടയച്ചു.

സ്റ്റേഷനിൽ വച്ച് തന്നെ മർദിച്ചെന്നും 24 മണിക്കൂർ കഴിഞ്ഞിട്ടും കോടതിയിൽ ഹാജരാക്കിയില്ലെന്നും യുവാവ് ആരോപിച്ചു. തന്നെ ഭീഷണിപ്പെടുത്തിയെന്നും തന്റെയും സുഹൃത്തിന്റെയും ഫോട്ടോ ഉൾപ്പെടെ മാധ്യമങ്ങളിൽ നൽകി പൊലീസ് അപമാനിച്ചെന്നും യുവാവ് പറഞ്ഞു. തനിക്ക് നാട്ടിലും വീട്ടിലുമുണ്ടായിരുന്ന അന്തസ്സും തൊഴിലും ഈ ഒരൊറ്റ സംഭവത്തോടെ നഷ്ടമായെന്നാണ് യുവാവിന്റെ ആരോപണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മോഷണക്കേസിൽ സംശയം തോന്നിയതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നും ഇവർ പ്രതികളല്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. നാട്ടിലാകെ ഒറ്റപ്പെട്ടതോടെയാണ് മുസമ്മിൽ രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മകനെ ചെയ്യാത്ത തെറ്റിനാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പറഞ്ഞ് മുസമ്മിലിന്റെ ഉമ്മ പൊട്ടിക്കരഞ്ഞു. എന്തുവന്നാലും നടപടിയുണ്ടാകുന്നതുവരെ മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ജനപ്രതിനിധികളുടെ സഹായം തനിക്കുണ്ടെന്നും മുസമ്മിൽ കൂട്ടിച്ചേർത്തു.

Story Highlights: Young man attempts suicide after police mistakenly take him into custody in robbery case in Kasaragod

Leave a Comment