കാസർഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടം: രണ്ട് പേർ അറസ്റ്റിൽ, 154 പേർ ചികിത്സയിൽ

Anjana

Kasaragod Nileshwaram firecracker blast

കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ ഉത്സവ കമ്മറ്റിയിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഉത്തരമേഖല ഐജി കെ സേതുരാമൻ അറിയിച്ചു. അമ്പല കമ്മറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയുമാണ് അറസ്റ്റിലായത്. പോലീസ് അനുമതി ഇല്ലാതെയാണ് വെടിക്കെട്ട് നടത്തിയതെന്നും സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് വെടിക്കെട്ട് നടത്തിയതെന്നും ഐജി വ്യക്തമാക്കി.

പോലീസ് സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്. നീലേശ്വരം എസ്എച്ച്ഒ സ്ഥലത്തുണ്ടായിരുന്നു. ചൈനീസ് പടക്കം എന്ന് പറഞ്ഞാണ് പൊട്ടിച്ചതെന്നും അനുമതി ഇല്ലാതെ കൂടുതൽ വെടിക്കെട്ട് നടത്തിയെന്നും ഐജി പറഞ്ഞു. പരമാവധി പേരെ പോലീസ് രക്ഷപ്പെടുത്തിയെന്ന് ഐജി ട്വന്റിഫോറിനോട് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് 154 പേർ ചികിത്സയിൽ കഴിയുന്നു. പൊള്ളലേറ്റവരിൽ 8 പേരുടെ നില ​ഗുരുതരമാണ്. കോഴിക്കോട് എത്തിച്ച 3 പേർ ചികിത്സയിലാണ്. പൊള്ളലേറ്റ 4 വയസുകാരി അപകട നില തരണം ചെയ്‌തു. 2 പേർ വെന്റിലേറ്ററിലാണ്. വെടിക്കെട്ടുപുരയ്ക്ക് സമീപം നിന്നിരുന്നവർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്‌. പൊട്ടിത്തെറിയുണ്ടായതോടെ ആളുകൾ ചിതറിയോടി. തിക്കിലും തിരക്കിലും പരിക്കേറ്റവരും നിരവധിയാണ്‌.

Story Highlights: Two arrested in Kasaragod Nileshwaram firecracker blast, 154 injured, 8 in critical condition

Leave a Comment