കാസർഗോഡ് വ്യവസായിയുടെ മരണം: 596 പവൻ സ്വർണവുമായി ബന്ധപ്പെട്ട കൊലപാതകം സ്ഥിരീകരിച്ചു

നിവ ലേഖകൻ

Kasaragod businessman murder gold fraud

കാസർഗോഡ് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മന്ത്രവാദത്തിലൂടെ തട്ടിയെടുത്ത 596 പവൻ സ്വർണം തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. 2023 ഏപ്രിൽ 14-ന് അബ്ദുൾ ഗഫൂർ ഹാജിയെ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി മാങ്ങാട് സ്വദേശി കെ. എച്ച് ഷമീന, ആൺ സുഹൃത്ത് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. സ്വർണ്ണം ഇരട്ടിപ്പിച്ചു നൽകാമെന്ന വാഗ്ദാനത്തിലൂടെ അബ്ദുൽ ഗഫൂർ ഹാജിയുടെ കയ്യിൽ നിന്ന് 596 പവൻ സ്വർണ്ണം പ്രതികൾ കൈക്കലാക്കിയിരുന്നു.

സ്വർണം തിരിച്ചു നൽകേണ്ടി വരുമെന്ന ഭയത്താൽ പ്രതികൾ പൂച്ചക്കാട്ടെ അബ്ദുൽ ഗഫൂറിന്റെ വീട്ടിലെത്തി തല ചുമരിൽ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തട്ടിയെടുത്ത സ്വർണം കാസർഗോഡുള്ള വിവിധ ജ്വല്ലറികളിൽ വിറ്റതായി സൂചനയുണ്ട്. സമാന രീതിയിൽ മറ്റ് തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആദ്യം അസ്വഭാവിക മരണത്തിന് കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. നാട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി കെ. ജെ ജോൺസന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

  പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് വെട്ടേറ്റു; നാല് പേർക്ക് പരിക്ക്

Story Highlights: Businessman Abdul Ghafoor Haji’s death confirmed as murder over 596 sovereigns of gold

Related Posts
സർക്കാരിന്റെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 ന് തുടക്കം
Kerala Anniversary Celebrations

ഏപ്രിൽ 21 മുതൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം ആരംഭിക്കും. കാസർഗോഡ് നിന്നാരംഭിക്കുന്ന Read more

കാസർകോഡ് യുവതിയെ പെയിൻ്റ് തിന്നർ ഒഴിച്ച് തീ കൊളുത്തി
Kasaragod woman attack

കാസർകോഡ് ബേഡകത്ത് പലചരക്ക് കട നടത്തുന്ന യുവതിയെ കടയ്ക്കുള്ളിൽ പെയിൻ്റ് തിന്നർ ഒഴിച്ച് Read more

  സനോജ് മിശ്ര കേസിൽ ട്വിസ്റ്റ്: പരാതിക്കാരി മൊഴിമാറ്റി
കാസർകോട് കടയ്ക്കുള്ളിൽ യുവതിക്ക് നേരെ തീകൊളുത്തി ആക്രമണം
Kasaragod attack

കാസർകോട് ബേഡകത്ത് പലചരക്ക് കട നടത്തുന്ന യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. Read more

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് വെട്ടേറ്റു; നാല് പേർക്ക് പരിക്ക്
Kasaragod stabbing

കാസർകോട് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് നാല് പേർക്ക് Read more

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് നാല് പേർക്ക് വെട്ടേറ്റു
Kasaragod attack

കാസർഗോഡ് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ നാല് Read more

കഞ്ചാവ് കേസ്: പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു
Kasaragod cannabis case

കാസർഗോഡ് നൂറു കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് Read more

കാസർഗോഡ് കൂട്ടബലാത്സംഗക്കേസ്: തിരോധാനത്തിൽ ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം
Kasaragod gang rape

കാസർഗോഡ് അമ്പലത്തറയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ കാണാതായി. ഡി.ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം Read more

  കാസർകോഡ് യുവതിയെ പെയിൻ്റ് തിന്നർ ഒഴിച്ച് തീ കൊളുത്തി
ജ്യോതിഷ് വധശ്രമം: നാല് പ്രതികളെയും കോടതി വെറുതെ വിട്ടു
Jyothish Murder Attempt

കാസർഗോഡ് ബിജെപി പ്രവർത്തകൻ ജ്യോതിഷിനെ വധിക്കാൻ ശ്രമിച്ച കേസിലെ നാല് പ്രതികളെയും കോടതി Read more

യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; പ്രതിക്കെതിരെ പോക്സോ കേസ്
POCSO Act

കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ പോക്സോ കേസ്. Read more

കാസർകോഡ് നീലേശ്വരത്ത് 19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
MDMA seizure

കാസർകോഡ് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും 19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. Read more

Leave a Comment