വിജയ്യുടെ കരൂർ റാലിയിലെ തിക്കിലും തിരക്കിലുംപെട്ട് 32 മരണം

നിവ ലേഖകൻ

Karur rally stampede

**കരൂർ◾:** തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയിയുടെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 32 ആയി. കരൂർ മെഡിക്കൽ സൂപ്രണ്ടാണ് ഇതുവരെ 32 പേർ മരിച്ചതായി അറിയിച്ചത്. സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്ഥിതിഗതികൾ വിലയിരുത്തിയെന്നും ആശങ്കാജനകമായ കാര്യമാണെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചു. മരിച്ചവരിൽ 3 കുട്ടികളും 6 സ്ത്രീകളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. 10 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. സെന്തിൽ ബാലാജി കരൂർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസംഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. മരണസംഖ്യ ഉയരുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

റാലിക്കിടെ ജനക്കൂട്ടം നിയന്ത്രണാതീതമായതിനെ തുടർന്ന് വിജയ് പൊലീസിൻ്റെ സഹായം തേടി. ഇതിനിടെ വിജയ് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികൾ എറിഞ്ഞു കൊടുത്തിരുന്നു. തുടർന്ന് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതാണ്.

Story Highlights: 32 people died in stampede at Vijay’s Karur rally in Tamil Nadu.

Related Posts
പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ വിജയ്; എംഎൽഎ സ്ഥാനം രാജിവെച്ച് കെ.എ. സെங்கோ collision
Puducherry road show

തമിഴക വെട്രികഴകം അധ്യക്ഷൻ വിജയ് പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ അനുമതി തേടി. Read more

കാസർഗോഡ് ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; നിരവധി പേർക്ക് പരിക്ക്
Kasaragod music concert

കാസർഗോഡ് ഫ്ളീ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ തിക്കും തിരക്കുമുണ്ടായി. ടിക്കറ്റുള്ളവർക്കുപോലും പരിപാടി സ്ഥലത്തേക്ക് Read more

സ്റ്റാലിൻ നല്ലവനായി അഭിനയിക്കുന്നു; രൂക്ഷ വിമർശനവുമായി വിജയ്
Vijay against Stalin

ടിവികെ അധ്യക്ഷൻ വിജയ്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ കാഞ്ചീപുരത്ത് രൂക്ഷ വിമർശനങ്ങളുന്നയിച്ചു. തൻ്റെ Read more

വിജയ് വീണ്ടും ജനങ്ങളിലേക്ക്: ‘ഉള്ളരങ്ങ്’ നാളെ കാഞ്ചീപുരത്ത്
Vijay outreach program

ടിവികെ അധ്യക്ഷൻ വിജയ് നാളെ കാഞ്ചീപുരത്ത് 'ഉള്ളരങ്ങ്' എന്ന പരിപാടിയിൽ ജനങ്ങളുമായി സംവദിക്കും. Read more

വിജയുടെ സംസ്ഥാന പര്യടനം വൈകും; സേലത്തെ പൊതുയോഗത്തിന് അനുമതി നിഷേധിച്ച് പോലീസ്
Vijay TVK rally

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയുടെ സംസ്ഥാന പര്യടനം വൈകാൻ സാധ്യത. ഡിസംബർ Read more

കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിൻ; 2026-ൽ ഡി.എം.കെയും ടി.വി.കെയും തമ്മിൽ പോരാട്ടമെന്ന് വിജയ്
2026 Tamil Nadu election

നടൻ വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെയുടെ റാലികളിൽ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെയും, Read more

ടിവികെയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന്
TVK executive meeting

ടിവികെയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് പനയൂരിലെ ടിവികെ ഓഫീസിൽ ചേരും. പുതിയ കമ്മിറ്റി Read more

ടിവികെയ്ക്ക് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി; സർക്കാരിനെതിരെ ആഞ്ഞടിച്ച് വിജയ്
TVK executive committee

ടിവികെയ്ക്ക് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. കൂടുതൽ ജില്ലാ സെക്രട്ടറിമാരെ ഉൾപ്പെടുത്തി കമ്മിറ്റി Read more

കരുണയുടെ കൈത്താങ്ങുമായി വിജയ്: കരൂര് ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളെ സന്ദര്ശിച്ച് ടിവികെ അധ്യക്ഷന്
Karur disaster victims

കരൂരിലെ ദുരന്തത്തില് മരിച്ചവരുടെ കുടുംബാംഗങ്ങളെ തമിഴ്ക വെട്രിക് കഴകം അധ്യക്ഷന് വിജയ് മഹാബലിപുരത്ത് Read more

വിജയ്-സൂര്യ കൂട്ടുകെട്ടിലെ ഫ്രണ്ട്സ് വീണ്ടും തിയേറ്ററുകളിലേക്ക്
Friends movie re-release

വിജയ്-സൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ഫ്രണ്ട്സ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ജാഗ്വാർ Read more