കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി രൂപ അധികം

നിവ ലേഖകൻ

KASP

കേരളത്തിലെ ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)ക്ക് സംസ്ഥാന സർക്കാർ 300 കോടി രൂപ അധികമായി അനുവദിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ പദ്ധതിക്കായി 978. 54 കോടി രൂപയാണ് ചെലവഴിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ കാസ്പിനായി ആകെ 4267 കോടി രൂപയാണ് നൽകിയിട്ടുള്ളത്. അടുത്ത സാമ്പത്തിക വർഷത്തേയ്ക്ക് 700 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കാസ്പ് പദ്ധതി പ്രകാരം, ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ പദ്ധതിയിൽ നിലവിൽ 41. 99 ലക്ഷം കുടുംബങ്ങൾക്ക് അംഗത്വമുണ്ട്. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായമോ പരിഗണിക്കാതെയാണ് പദ്ധതിയിൽ അംഗത്വം നൽകുന്നത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. കാസ്പ് പദ്ധതിയിൽ 18. 02 ലക്ഷം കുടുംബങ്ങളുടെ വാർഷിക പ്രീമിയം 1050 രൂപ പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുന്നു.

23. 97 ലക്ഷം കുടുംബങ്ങളുടെ വാർഷിക പ്രീമിയത്തിൽ 418. 80 രൂപ സംസ്ഥാന സർക്കാരും ബാക്കി തുക കേന്ദ്ര വിഹിതവുമാണ്. ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്ക് മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികൾ എന്ന വ്യത്യാസമില്ലാതെ കേരളത്തിലുടനീളമുള്ള 197 സർക്കാർ ആശുപത്രികളും, നാല് കേന്ദ്ര സർക്കാർ ആശുപത്രികളിലും, 364 സ്വകാര്യ ആശുപത്രികളിലുമായി കാസ്പ് സേവനം ലഭ്യമാണ്. പദ്ധതിയിൽ അംഗത്വം നേടുന്നതിന് യാതൊരു ഫീസും ഈടാക്കുന്നില്ല.

  പേവിഷ പ്രതിരോധ കുത്തിവെപ്പിന് 4.29 കോടി രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാർ

സേവനം പൂർണമായും സൗജന്യമാണ്. കാസ്പ് പദ്ധതി പ്രകാരം മരുന്നുകൾ, അനുബന്ധ വസ്തുക്കൾ, പരിശോധനകൾ, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തീയറ്റർ ചാർജുകൾ, ഐസിയു ചാർജ്, ഇംപ്ലാന്റ് ചാർജുകൾ എന്നിവയും ഉൾപ്പെടും. 25 സ്പെഷ്യാലിറ്റികളിലായി 1667 പാക്കേജുകളും സർക്കാർ വിഭാവനം ചെയ്ത 89 പാക്കേജുകളിലും സൗജന്യ ചികിത്സ ലഭ്യമാണ്. പാക്കേജുകളിൽ ഉൾപ്പെടുത്താത്ത ചികിത്സകൾക്ക് അൺസ്പെസിഫൈഡ് പാക്കേജുകൾ ഉപയോഗിക്കാം. ചികിത്സ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പുമുതലുള്ള ചികിത്സാ ചെലവും, ആശുപത്രി വിടുമ്പോൾ 15 ദിവസത്തേക്കുള്ള മരുന്നുകളും പദ്ധതിയിലൂടെ ലഭ്യമാണ്. കാസ്പ് ഗുണഭോക്താക്കൾ അല്ലാത്തവർക്കും, വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങൾക്കും കാരുണ്യ ബെനവലന്റ് ഫണ്ട് സ്കീം വഴി രണ്ട് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാണ്.

കിഡ്നി സംബന്ധമായ അസുഖങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ലഭ്യമാണ്. കാസ്പ് ചികിത്സ ലഭിക്കുന്ന എല്ലാ ആശുപത്രികളിലും കെബിഎഫ് ആനുകൂല്യവും ലഭ്യമാണ്.

  ഐക്യവും സമൃദ്ധിയും ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ ഓണാശംസ

Story Highlights: Kerala government allocates additional Rs 300 crore for Karunya Arogya Suraksha Padhathi (KASP).

Related Posts
കാസർഗോഡ് ചെറുവത്തൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് പിടികൂടി
Kasargod accident

കാസർഗോഡ് ചെറുവത്തൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് മിനിറ്റുകൾക്കകം പൊലീസ് Read more

100 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണ്ണമുള്ള വീടുകൾക്ക് ഉടമസ്ഥാവകാശ രേഖയില്ലാതെ വൈദ്യുതി കണക്ഷൻ
electricity connection

കേരളത്തിൽ 100 ചതുരശ്ര മീറ്ററിൽ താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി Read more

വിജിൽ കൊലക്കേസിൽ വഴിത്തിരിവ്; മൃതദേഹം കെട്ടിത്താഴ്ത്തിയ കല്ലും അസ്ഥിഭാഗങ്ങളും കണ്ടെത്തി
Vigil Murder Case

കോഴിക്കോട് വിജിൽ കൊലക്കേസിൽ നിർണായക വഴിത്തിരിവ്. സരോവരം പാർക്കിന് സമീപം നടത്തിയ തിരച്ചിലിൽ Read more

കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ കൂടുതൽ സാധ്യത ആലപ്പുഴയ്ക്ക്: സുരേഷ് ഗോപി

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർണായക പ്രസ്താവന നടത്തി. Read more

അർബൻ കോൺക്ലേവ് 2025: ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മേയർമാർ കൊച്ചിയിൽ ഒത്തുചേരുന്നു
Urban Development Conference

കേരളത്തിൽ നടക്കുന്ന അർബൻ കോൺക്ലേവ് 2025-ൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മേയർമാർ പങ്കെടുക്കും. Read more

  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ പകർപ്പ് പുറത്ത്
നേപ്പാളിൽ കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
Nepal tourists safety

നേപ്പാളിൽ പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് മലയാളി വിനോദസഞ്ചാരികൾ അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് Read more

വിഴിഞ്ഞത്ത് അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഫിറ്റ്നസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
fitness course kerala

വിഴിഞ്ഞത്തെ അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഫിറ്റ്നസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 450 Read more

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ: ഒരു പവൻ 80,880 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില Read more

കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിചിത്ര നോട്ടീസ്; അനുമതി വാങ്ങി മാത്രം പ്രവേശിക്കുക
Kannanallur police station

കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ സേവനങ്ങൾക്കായി വരുന്നവർ അനുമതി വാങ്ങിയ ശേഷം Read more

കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kottarakara train accident

കൊല്ലം കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. നഴ്സിംഗ് പഠനത്തിന് മകളെ റെയിൽവേ Read more

Leave a Comment