കാരാട്ട് റസാഖ് ഡിഎംകെയിലേക്ക്; പി വി അൻവറുമായി കൂടിക്കാഴ്ച നടത്തി

നിവ ലേഖകൻ

Karat Razak DMK

കൊടുവള്ളി എംഎൽഎയും ഇടത് സഹയാത്രികനുമായിരുന്ന കാരാട്ട് റസാഖ് ഡിഎംകെയിലേക്ക് ചേരാൻ ഒരുങ്ങുന്നു. അടുത്തയാഴ്ച ഡിഎംകെയിൽ ചേരുമെന്നാണ് വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് ചേലക്കരയിലെത്തിയ കാരാട്ട് റസാഖ് പി വി അൻവറുമായി കൂടിക്കാഴ്ച നടത്തി. താൻ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് കാരാട്ട് റസാക്കിന് ബോധ്യപ്പെട്ടെന്നും അദ്ദേഹം ആഗ്രഹിക്കുമ്പോൾ ഡിഎംകെയിലേക്ക് വരാമെന്നും പി വി അൻവറിന്റെ പ്രതികരണം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ തനിക്ക് വേണ്ടത്ര പിന്തുണ സിപിഐഎമ്മിൽ നിന്നും കിട്ടിയില്ല എന്ന പരിഭവം പലതവണ പറഞ്ഞെങ്കിലും കടുത്ത നിലപാട് സ്വീകരിച്ചിരുന്നില്ല കാരാട്ട് റസാഖ്. എന്നാൽ ഇന്ന് ചേലക്കരയിൽ പി വി അൻവറുമായി കൂടിക്കാഴ്ച നടത്തിയ കാരാട്ട് റസാക്ക് സിപിഐഎമ്മിനെ വൈകാതെ മൊഴി ചൊല്ലും എന്ന സൂചന നൽകിയിട്ടുണ്ട്.

ഇടതുമുന്നണിയിൽ കൂട്ടപ്പൊരിച്ചിൽ നടത്തി അൻവർ പുറപ്പെട്ടു പോയപ്പോഴും താൻ എൽഡിഎഫിൽ തന്നെ തുടരും എന്ന് ആണയിട്ടയാളാണ് കാരാട്ട് റസാഖ്. മലബാർ കേന്ദ്രീകരിച്ച് ഡിഎംകെയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് കാരാട്ട് റസാക്കിൽ ഒതുങ്ങുമോ എന്ന് മാത്രം ഇനി അറിഞ്ഞാൽ മതി.

  ഏക്നാഥ് ഷിൻഡെയെ അപമാനിച്ച കേസ്: കുനാൽ കാംറയ്ക്ക് പോലീസ് നോട്ടീസ്

Story Highlights: Karat Razak, former LDF ally and Koduvally MLA, set to join DMK party after meeting with P V Anvar

Related Posts
വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
Masappadi Case

മാസപ്പടി കേസിൽ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. Read more

ഡിഎംകെയ്ക്കും ബിജെപിയ്ക്കുമെതിരെ വിജയ്; മോദിയും സ്റ്റാലിനും ഫാസിസ്റ്റുകളെന്ന് വിമർശനം
vijay tvk dmk bjp

ഡിഎംകെയ്ക്കെതിരെ രൂക്ഷവിമർശനവുമായി ടിവികെ പ്രസിഡന്റ് വിജയ്. മോദിയും സ്റ്റാലിനും ഫാസിസ്റ്റുകളെന്ന് വിമർശനം. വഖ്ഫ് Read more

മുതിർന്നവരെ ബഹുമാനിക്കണം: സജി ചെറിയാനെതിരെ ജി സുധാകരൻ
G Sudhakaran

മന്ത്രി സജി ചെറിയാൻ മുതിർന്ന നേതാക്കളെ അപമാനിച്ചെന്ന് ജി സുധാകരൻ. 62 വർഷത്തെ Read more

  ആശാ വർക്കർമാരുടെ വേതന വർദ്ധനവ്: നിലവിൽ സാധ്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി
കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും: രാജീവ് ചന്ദ്രശേഖർ
Kerala Development

വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. Read more

കേരള ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു
Rajeev Chandrasekhar

കേരള ബിജെപിയുടെ പുതിയ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന Read more

രാജീവ് ചന്ദ്രശേഖർ: കേരള ബിജെപിയുടെ പുതിയ പ്രതീക്ഷ
Rajeev Chandrasekhar

ബിസിനസ് ലോകത്തെ പ്രമുഖനായ രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയുടെ പുതിയ അധ്യക്ഷനായി. 20 Read more

ബിജെപിയെ രക്ഷിക്കാനാവില്ല: ഇ.പി. ജയരാജൻ
BJP

രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതിനെ തുടർന്ന് പാർട്ടിയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ഇപി Read more

ബിജെപി കേരള ഘടകത്തിന് പുതിയ അധ്യക്ഷൻ; രാജീവ് ചന്ദ്രശേഖർ നേതൃത്വത്തിലേക്ക്
Rajeev Chandrasekhar

മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി കേരള ഘടകത്തിന്റെ പുതിയ അധ്യക്ഷനായി. പുതിയ Read more

  രാജീവ് ചന്ദ്രശേഖർ: കേരള ബിജെപിയുടെ പുതിയ പ്രതീക്ഷ
തിരഞ്ഞെടുപ്പ് വിജയത്തിന് മുന്നൊരുക്കം അനിവാര്യമെന്ന് വി ഡി സതീശൻ
election preparedness

തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ മുന്നൊരുക്കങ്ങൾ പ്രധാനമാണെന്ന് വി.ഡി. സതീശൻ. ആശാ വർക്കർമാരുടെ സമരത്തോടുള്ള സർക്കാരിന്റെ Read more

Leave a Comment