കരമന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതായി കേന്ദ്ര ജലകമ്മിഷൻ മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ കരമന നദിക്കരയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും യാതൊരു കാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും അധികൃതർ അറിയിച്ചു.
കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണു. പത്തനംതിട്ട തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ പള്ളിയുടെ മതിൽക്കെട്ട് ഇടിഞ്ഞു. കോഴിക്കോട് കായണ്ണയിൽ ഇടിമിന്നലേറ്റ് ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്കേറ്റു.
തിരുവല്ല തീപ്പനിയിൽ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷിച്ചു. ഉച്ച മുതൽ ജില്ലയിൽ പലയിടത്തും ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Story Highlights: Central Water Commission issues orange alert for Karamana River due to dangerous water level rise