കാൺപൂരിൽ വയോധികരെ കബളിപ്പിച്ച് 35 കോടി തട്ടിയ ദമ്പതികൾ

Anjana

Kanpur couple elderly scam

കാൺപൂരിലെ ‘റിവൈവൽ വേൾഡ്’ എന്ന തെറാപ്പി സെന്ററിന്റെ മറവിൽ രാജീവ് കുമാർ ഡൂബിയും ഭാര്യ രശ്മി ഡൂബിയും നടത്തിയ വൻ തട്ടിപ്പ് പുറത്തായി. ഇസ്രയേൽ നിർമിത ടൈം മെഷീൻ ഉപയോഗിച്ച് പ്രായം കുറയ്ക്കാമെന്ന വാഗ്ദാനം നൽകി വയോധികരിൽ നിന്ന് 35 കോടി രൂപയാണ് ഈ ദമ്പതികൾ തട്ടിയെടുത്തത്. 60 വയസ്സുള്ളവരെ 25 വയസ്സുള്ളവരാക്കി മാറ്റാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.

‘ഓക്സിജൻ തെറാപ്പി’യിലൂടെ പ്രായമായവരിൽ യൗവനം തിരിച്ചുകൊണ്ടുവരാമെന്ന് ഉറപ്പ് നൽകിയാണ് ഇവർ ആളുകളെ വശീകരിച്ചത്. 6000 രൂപയുടെ 10 സെഷനുകൾ ഉൾപ്പെടുന്ന പാക്കേജാണ് ഇവർ വാഗ്ദാനം ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു. വായു മലിനീകരണം കാരണമാണ് പെട്ടെന്ന് പ്രായമാകുന്നതെന്നും ഓക്സിജൻ തെറാപ്പി കൊണ്ട് മാസങ്ങൾക്കുള്ളിൽ പ്രായം കുറയുമെന്നും പറഞ്ഞാണ് ഇവർ ആളുകളെ കബളിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രേണു സിങ് എന്ന വ്യക്തി 10.75 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി നൽകിയതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. നൂറുകണക്കിന് ആളുകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും 35 കോടിയോളം രൂപ ഈ ആളുകളിൽ നിന്ന് ദമ്പതികൾ തട്ടിയെടുത്തതായും രേണു സിങ് വെളിപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ ദമ്പതികൾക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ ഇവർ വിദേശത്തേക്ക് കടന്നതായാണ് സൂചന.

Story Highlights: Couple in Kanpur dupes elderly of Rs 35 crore with fake ‘time machine’ therapy

Leave a Comment