കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ റാഗിങ് പരാതിയിൽ പോലീസ് കേസെടുത്തു. പ്ലസ് വൺ വിദ്യാർത്ഥിയായ നിഹാലിനെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായാണ് പരാതി. ചവിട്ടേറ്റതിനെ തുടർന്ന് നിഹാലിന്റെ ഇടത് കൈ ഒടിഞ്ഞു. തലശ്ശേരി സഹകരണ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലാണ് നിഹാൽ.
പോലീസ് ആശുപത്രിയിലെത്തി നിഹാലിന്റെ മൊഴി രേഖപ്പെടുത്തി. 5 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗുരുതരമായി പരിക്കേൽപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, തടഞ്ഞുവെക്കൽ തുടങ്ങി 6 വകുപ്പുകൾ പ്രകാരമാണ് കേസ്.
സീനിയർസിനെ ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ചാണ് മർദ്ദനമെന്ന് പരാതിയിൽ പറയുന്നു. നേരത്തെയും സ്കൂളിൽ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. കണ്ണൂർ ജില്ലയിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Story Highlights: Five Plus Two students in Kannur’s Kolavallur PR Memorial School face police charges for ragging a Plus One student.