കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയ്ക്ക് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഈ കോടതി ഉത്തരവ് അപ്രതീക്ഷിതമാണെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. ജാമ്യം കിട്ടില്ലെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു. കോടതി വിധിയിൽ അഭിഭാഷകനുമായി ആലോചിച്ച് തുടർ നടപടികളിലേക്ക് കടക്കുമെന്നും മഞ്ജുഷ കൂട്ടിച്ചേർത്തു.
കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പിപി ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും പ്രതിഭാഗം വാദിച്ചു.
യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ പ്രതിഭാഗം സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ദിവ്യയുടെ റിമാൻഡ് കാലാവധി അവസാനിക്കും. ഈ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ തുടർ നടപടികൾ ഉറ്റുനോക്കപ്പെടുകയാണ്.
Story Highlights: Kannur ADM Naveen Babu’s wife Manjusha reacts to PP Divya’s bail in husband’s death case