ഹൈദരാബാദിലെ സ്വവസതിയിൽ കന്നഡ നടി ശോഭിത ശിവണ്ണയെ (30) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചു. കർണാടകയിലെ ഹസൻ ജില്ലയിലെ സകലേഷ്പുർ സ്വദേശിനിയായ ശോഭിത, കഴിഞ്ഞ വർഷം വിവാഹശേഷം ഹൈദരാബാദിലേക്ക് താമസം മാറിയതായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ വീട്ടിൽ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശോഭിത അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഗളിപാത, മംഗള ഗൗരി, കോഗിലെ, കൃഷ്ണ രുക്മിണി, ദീപാവു നിന്നാടേ ഗാലിയു നിന്നാടേ, അമ്മാവരു തുടങ്ങിയ നിരവധി ജനപ്രിയ സീരിയലുകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. എറഡോണ്ട്ല മൂർ, എടിഎം, ഒന്നന്തു കതെ ഹെല്ല, ജാക്ക്പോർട്ട് എന്നീ കന്നഡ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ളിൽ അഭിനയിച്ചിരുന്നു. ചെറുപ്രായത്തിൽ തന്നെ മികച്ച നടിയായി വളർന്നുവന്ന ശോഭിതയുടെ അകാല വിയോഗം സിനിമാ ലോകത്തിന് വലിയ നഷ്ടമാണ്.
Story Highlights: Kannada actress Shobhitha Shivanna found dead in her Hyderabad residence, police investigating.