കന്നഡ നടൻ ദർശന് ഓട്ടോ ഡ്രൈവർ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാകാനായി ആറാഴ്ചത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
നട്ടെല്ലിനുവേണ്ടിയുള്ള ശസ്ത്രക്രിയയ്ക്കായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താരം കോടതിയെ സമീപിച്ചിരുന്നു. ദർശൻ്റെ രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ അദ്ദേഹത്തിൻ്റെ നിയമോപദേശകൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
നടി പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിലൂടെ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് രേണുകസ്വാമി എന്ന ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ കലാശിച്ചത്. ദര്ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് രേണുകാസ്വാമിയെ മർദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ആരോപണമുണ്ട്.
ജൂൺ ഒൻപതിന് സുമനഹള്ളിയിൽ നിന്നും ഇയാളുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.