എനിക്കാവതില്ലേ പൂക്കാതിരിക്കാൻ, കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ; വിഷുവിനു പിന്നിലെ ‘കണിക്കൊന്നക്കഥ’

നിവ ലേഖകൻ

Kanikkonna Flower

ഐതിഹ്യങ്ങൾക്കും കെട്ടുകഥകൾക്കും പഞ്ഞമില്ലാത്ത നാട്ടിൽ ‘കണിക്കൊന്ന’യ്ക്കു പിന്നിലുമുണ്ടൊരു കഥ
നാളെ വിഷുവാണല്ലോ. വിഷുവിനു പിന്നിലുമുണ്ട് കഥകൾ. കണി കാണുന്ന അപൂർവാനുഭവത്തിനു പിന്നിലുമുണ്ട് ഐതിഹ്യം. കണിക്കൊന്നയാണല്ലോ വിഷുന്റെ ഹൈലൈറ്റ്. വിഷു ആകുമ്പോൾ പൂക്കും, പിന്നാലെ കൊഴിയും. അതിനുമപ്പുറം എന്തുണ്ടെന്ന് പലരും ചിന്തിച്ചിരിക്കാം. പലരും പറഞ്ഞ് കേട്ടിട്ടും ഉണ്ടാകില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘‘എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ,
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ…!!’’

കവി അയ്യപ്പ പണിക്കരുടെ വരികളാണ്. പൂക്കാതിരിക്കാൻ ആവതില്ലാത്ത കൊന്ന മരം പൂത്ത് തളിർത്ത് കണിയായും കനവായും പടർന്നു കൊണ്ടിരിക്കുന്നു. ഈ കണിക്കൊന്നയ്ക്ക് പിന്നിലെ കെട്ടുകഥ രസകരമാണ്.

ത്രേതാ യുഗത്തിൽ വനവാസത്തിനിടെ കാണാതായ സീതാ ദേവിയേ അന്വേഷിക്കാനായി ശ്രീരാമൻ ഇറങ്ങിത്തിരിച്ചപ്പോൾ വഴി മധ്യേ സുഗ്രീവനെ കണ്ട കഥ കേട്ടിട്ടുണ്ടല്ലോ. ബാലിയെ ഭൂമുഖത്ത് നിന്നും ഇല്ലാതെയാക്കാൻ സുഗ്രീവൻ സഹായം തേടുന്നത് ശ്രീരാമനോടാണ്. ബാലിയെ ശ്രീരാമൻ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്റെ പിന്നിൽ മറഞ്ഞു നിന്നായിരുന്നു. ഈ മരത്തെ ബാലിയുടെ പിൻഗാമികൾ ബാലിയെ ‘കൊന്ന’ മരം എന്ന് വിളിച്ചു. അത് പിന്നീടത് കൊന്ന മരമായി മാറി. പാവം ആ മരത്തിന് വല്ലാതെ വിഷമമായത്രേ. ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേൾക്കേണ്ടി വന്നല്ലോ എന്നോർത്ത് മരം പരിതപിച്ചു. മരം ശ്രീരാമനെ സ്മരിച്ചു. ശ്രീരാമൻ മരത്തിനു മുന്നിൽ പ്രത്യക്ഷനായി.

മരം സങ്കടത്തോടെ ചോദിച്ചു, ‘‘അല്ലയോ ഭഗവാനേ, എന്റെ പിന്നിൽ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ…? എന്നാൽ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്. എനിക്ക് ഈ പഴി താങ്ങുവാന് വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തി തരാൻ ദയവുണ്ടാകണം..’’

ശ്രീരാമൻ പറഞ്ഞു, ‘‘പൂർവ ജന്മത്തിൽ നീ ഒരു മഹാത്മാവിനെതിരെ തെറ്റിദ്ധാരണ മൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്മ്മ ഫലം അനുഭവിക്കുക തന്നെ വേണം. ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാൽ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്റെ വര്ഗ്ഗത്തില്പ്പെട്ടവര്ക്കും ഭാവിയിൽ ഒരു സൗഭാഗ്യം ലഭിക്കും. കാത്തിരിക്കുക.”

  രാഹുൽ വിഷയത്തിൽ പ്രതികരണവുമായി കെ.സി. വേണുഗോപാൽ

ശ്രീരാന്റെ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ച് കൊന്ന മരം കാത്തിരുന്നു. ത്രേതാ യുഗം കഴിഞ്ഞ് കലി യുഗമെത്തി. ശ്രീകൃഷ്ണന്റെ അവതാരപ്പിറവിയെത്തി. ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ഗുരുവായൂരില് ഒരു കുട്ടി ശ്രീകൃഷ്ണന് പ്രിയപ്പെട്ടവനായി. ഉണ്ണിക്കണ്ണനെ ആ ഉണ്ണിയെന്ന് തന്നെ വിളിപ്പേരുള്ള ആ കുട്ടി കളിക്കൂട്ടുകാരനായി കണ്ടു. ഉണ്ണിയുടെ നിഷ്കളങ്കതയിൽ ആകൃഷ്ടനായ ഉണ്ണിക്കണ്ണൻ ആ കുട്ടിയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഉണ്ണി എപ്പോള് വിളിച്ചാലും കണ്ണന് കൂടെ ചെല്ലും. തൊടിയിലും പാടത്തും പറമ്പിലുമെല്ലാം രണ്ട് പേരും കളിച്ചു നടക്കും. അക്കാര്യം ഉണ്ണി പറയുമ്പോള് ആരും വിശ്വസിച്ചിരുന്നില്ല. ഉണ്ണിയുടെ വെറും സങ്കൽപ്പം മാത്രമായി പലരും കരുതി.

ഒരു ദിവസം ക്ഷേത്രത്തിൽ തിളക്കമേറെയുള്ള ഒരു സവിശേഷ സ്വർണ മാല ഒരു ഭക്തന് ഗുരുവായൂരമ്പല നടയിൽ സമര്പ്പിച്ചു. അന്ന് ആ മാലയും ഇട്ടു കൊണ്ടാണ് ഉണ്ണിക്കണ്ണന് തന്റെ കൂട്ടുകാരനായ ഉണ്ണിയെ കാണാനെത്തിയത്. ഉണ്ണിക്കണ്ണന്റെ മാല കണ്ടാപ്പോൾ ഉണ്ണിയ്ക്ക് അത് അണിയാന് മോഹം തോന്നി. ഉണ്ണിയെ ആഗ്രഹം തിരിച്ചറിഞ്ഞ ഉണ്ണിക്കണ്ണൻ അത് അവന് സമ്മാനിച്ചു.

വൈകിട്ട് ഗുരാവായൂരമ്പല നട തുറന്നപ്പോൾ മാല കാണാത്തത് പൂജാരി ശ്രദ്ധിച്ചു. തുടർന്ന് അന്വേഷണം ആരംഭിച്ചു. ആ സമയം കുഞ്ഞിന്റെ കയ്യില് വില പിടിപ്പുള്ള മാല കണ്ട മാതാപിതാക്കൾ അവന് പറഞ്ഞതൊന്നും വിശ്വസിച്ചില്ല. അവനെയും കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ഉണ്ണി ഇത് തനിക്ക് ഉണ്ണിക്കണ്ണൻ സമ്മാനിച്ചതാണെന്ന് പറഞ്ഞു കൊണ്ടേയിരുന്നു. ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാൻ ഒരുങ്ങി. പേടിച്ചരണ്ട കുഞ്ഞ് തന്റെ കഴുത്തിൽ നിന്നും മാല ഊരിയെടുത്ത് ദേഷ്യത്തോടെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.

എന്നിട്ട് പറഞ്ഞു, ‘‘കണ്ണാ, നീ എന്റെ ചങ്ങാതിയല്ല. ആണെങ്കിൽ എന്നെ ശിക്ഷിക്കരുതെന്നും നിന്റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മാലയും..’’

  സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്

ഉണ്ണിയുടെ പെട്ടെന്നുള്ള പ്രതികരണം കണ്ട് കണ്ടു നിന്നവർ വാ പൊളിച്ചു. ‘‘ഇവനിത്ര ധിക്കാരമോ..’’ എന്നുള്ള രീതിയിൽ പലരും പരസ്പരം പിറു പിറുത്തു. ഉണ്ണി വലിച്ചെറിഞ്ഞ ആ മാല ചെന്ന് വീണത് അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ, കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ആ മരം മുഴുവനും സ്വർണ നിറത്തിലുള്ള മനോഹരമായ പൂക്കളാൽ നിറഞ്ഞു.

ആ സമയത്ത് ശ്രീകോവിലില് നിന്നും അശരീരി മുഴങ്ങി, ‘‘ഇത് എന്റെ ഭക്തനു ഞാന് നല്കിയ നിയോഗമാണ്. ഈ പൂക്കളാല് അലങ്കരിച്ച് എന്നെ കണി കാണുമ്പോള് എല്ലാവിധ ഐശ്വര്യവും സമ്പല് സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള് കണി കാണുന്നത് മൂലം ദുഷ്ക്കീര്ത്തി കേള്ക്കേണ്ടാതായി വരില്ല…’’

അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്. ഗുരുവായൂരപ്പന്റെ അനുഗ്രഹത്താല് കണിക്കൊന്ന എല്ലാ മനസ്സുകളിലും സന്തോഷത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായി അന്നു മുതൽ സ്ഥാനം പിടിച്ചു. അങ്ങനെ ബാലിയെ‘കൊന്ന’ മരത്തിന്റെ പേര് ‘കണിക്കൊന്ന’യെന്നായി. വിഷുവിനു കണി കാണാൻ കൊന്നയില്ലാത്തത് ചിന്തിക്കാൻ പോലും പറ്റാതെയായി.

ഐതിഹ്യങ്ങൾക്കും കെട്ടുകഥകൾക്കും പഞ്ഞമില്ലാത്ത നാട്ടിൽ ‘കണിക്കൊന്ന’യ്ക്കു പിന്നിൽ പറഞ്ഞ് കേൾക്കുന്ന കഥയാണിത്. നാളെ വിഷുവാണ്. സന്തോഷത്തിന്റെ കണിക്കൊന്നപ്പൂക്കൾ കണി കണ്ട് മലയാളക്കര ഉണരുന്ന ദിനം. പടക്കം പൊട്ടിച്ചും വിഷു സദ്യയൊരുക്കിയും ഏവരും വിഷു ആഘോഷിക്കുന്നു. ഏവർക്കും ‘നിവാ ഡേയിലി’യുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

Story Highlights: The article explores the legend behind the Kanikkonna flower, a symbol of prosperity and happiness during the Vishu festival in Kerala.

Related Posts
കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

ശബരിമലയിൽ തീർഥാടകത്തിരക്ക്; സുരക്ഷ ശക്തമാക്കി
Sabarimala Pilgrimage

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്രതിദിനം 80,000-ൽ Read more

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്
International Driving Permit

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൈസൻസ് രേഖകൾ Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മറ്റ് വഴികൾ തേടാൻ നിർദ്ദേശം
Thamarassery Churam traffic

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറ്, ഏഴ്, എട്ട് വളവുകൾ വീതി Read more

വെഞ്ഞാറമൂട്ടിൽ വയോധികയെ ആക്രമിച്ച് വഴിയിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Venjaramoodu attack case

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു. പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ Read more

ക്രിസ്മസ് സമ്മാനം; ക്ഷേമ പെൻഷൻ വിതരണം 15 മുതൽ
welfare pension Kerala

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. Read more

രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ; അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന് അതിജീവിത
Rahul Mamkoottathil case

ബലാത്സംഗ കേസിൽ രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, കേസ് അടച്ചിട്ട കോടതി Read more

കെൽട്രോണിൽ മാധ്യമ പഠനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഡിസംബർ 12
Keltron media studies

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ മാധ്യമ പഠന കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരുവനന്തപുരം, Read more

സംസ്ഥാനത്ത് എലിപ്പനി വ്യാപനം രൂക്ഷം; 11 മാസത്തിനിടെ 356 മരണം
Kerala leptospirosis outbreak

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. 11 മാസത്തിനിടെ 5000-ൽ അധികം പേർക്ക് Read more