കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിയുമായി ബന്ധപ്പെട്ട പണമിടപാടിൽ പോലീസ് കേസെടുത്തു. പാലാരിവട്ടം പോലീസാണ് BNS 316 (2), 318(4), 3 (5) എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്. മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹിം, പൂർണ്ണിമ, നിഗോഷിന്റെ ഭാര്യ എന്നിവരാണ് പ്രതികൾ.
ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമയും കേസിൽ പ്രതിയാണ്. ഗിന്നസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി പരാതിയുണ്ട്. നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതായി പോലീസ് കോടതിയെ അറിയിച്ചിരുന്നു.
നൃത്ത പരിപാടിയുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കുട്ടികളിൽ നിന്ന് രജിസ്ട്രേഷന് മാത്രമായി സംഘാടകർ ഈടാക്കിയത് ആയിരത്തോളം രൂപയാണ്. അതിനു പുറമേ ബുക്ക് മൈ ഷോയിലടക്കം ടിക്കറ്റുകളും വിറ്റിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഷമീർ അബ്ദുൾ കരീം, നാലാം പ്രതി കൃഷ്ണകുമാർ, അഞ്ചാം പ്രതി ബെന്നി എന്നിവർക്ക് മാജിസ്ട്രറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ ജനുവരി 3ന് പരിഗണിക്കും.
Story Highlights: Police register case against organizers of dance program at Kaloor Stadium for financial irregularities