കളമശേരി ഹോസ്റ്റൽ കഞ്ചാവ് കേസ്: പ്രതികൾ പാക്ക് ചെയ്യുന്നതിനിടെ പിടിയിലായെന്ന് പോലീസ്

നിവ ലേഖകൻ

Kalamassery drug raid

കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നടന്ന കഞ്ചാവ് കേസിൽ പോലീസ് എത്തുമ്പോൾ പ്രതികൾ കഞ്ചാവ് പാക്ക് ചെയ്യുകയായിരുന്നുവെന്ന് നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ സലാം വ്യക്തമാക്കി. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും മുറിയിൽ നിന്നാണ് പ്രതികളെ കഞ്ചാവുമായി പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിവരങ്ങളും വീഡിയോയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതികൾ പുറത്തായിരുന്നു എന്നത് കള്ളമാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് വ്യക്തമാക്കി. പിടിയിലായ വിദ്യാർത്ഥികൾക്ക് കുറ്റകൃത്യത്തിൽ ഉറപ്പായും പങ്കുണ്ടെന്നും അബ്ദുൾ സലാം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റൂമുകളിൽ താമസിക്കുന്നവരുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റാരും അവിടെ വരാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയ അളവിൽ കിട്ടുമെന്ന പ്രതീക്ഷയിലാണ് പോയതെന്നും ഇത്രയും കൂടുതൽ പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസമായി വിദ്യാർത്ഥികളെ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും നേരത്തെ തന്നെ പരാതി കിട്ടിയിരുന്നുവെന്നും അസിസ്റ്റന്റ് കമ്മീഷണർ വെളിപ്പെടുത്തി. പാർവ്വ വിദ്യാർത്ഥികൾ ക്യാമ്പസിൽ എത്തുന്നുണ്ടെന്നും അവരാണ് കഞ്ചാവ് കൊടുക്കുന്നതെന്നും അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നതായി അദ്ദേഹം പറഞ്ഞു.

അവർ താമസിക്കുന്ന മുറി തന്നെയാണെന്നും പോലീസ് എത്തുമ്പോൾ പ്രതികൾ കഞ്ചാവ് പാക്ക് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ ലഹരി നാർക്കോട്ടിക്സ് വിപണനത്തിനായും ഉപയോഗത്തിനായും സൂക്ഷിച്ചിട്ടുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് തൃക്കാക്കര എസിപിയും വ്യക്തമാക്കി. കഞ്ചാവ് കണ്ടെടുത്ത രണ്ട് റൂമുകളിലും അവിടെ താമസിക്കുന്ന വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹവും സാക്ഷ്യപ്പെടുത്തി. വിദ്യാർത്ഥികൾക്കിടയിൽ തന്നെ ഉപയോഗിക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമാണ് കഞ്ചാവ് ശേഖരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു.

  അടിമാലി മണ്ണിടിച്ചിൽ: വീടിനുള്ളിൽ കുടുങ്ങിയ സന്ധ്യയെ രക്ഷപ്പെടുത്തി

ക്യാമ്പസിനകത്തും പുറത്തും നിന്നുള്ളവരുടെ പങ്കുണ്ടെന്നാണ് മനസ്സിലാകുന്നതെന്നും തൃക്കാക്കര എസിപി വ്യക്തമാക്കി. കുട്ടികളെ കുടുക്കിയതെന്ന ആരോപണവും പോലീസ് നിഷേധിച്ചു. അതുകൊണ്ട് അവിടെ താമസിക്കുന്നവർ ഇരകളാക്കപ്പെട്ടു എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും അവർക്ക് കൃത്യമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടെ സമ്മതമില്ലാതെ റൂമിൽ കയറുക എന്നത് സാധിക്കാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Police found students packing marijuana when they arrived at the Kalamassery Polytechnic hostel during a drug raid.

Related Posts
കളമശ്ശേരിയിൽ ‘വർക്ക് നിയർ ഹോം’ പദ്ധതിക്ക് തുടക്കം; മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു
Work Near Home project

കളമശ്ശേരി മണ്ഡലത്തിൽ ഗ്രാമീണ മേഖലയിൽ "വർക്ക് നിയർ ഹോം" പദ്ധതിക്ക് തുടക്കമായി. മന്ത്രി Read more

  വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വള്ളികോട് പഞ്ചായത്തിൽ മെഗാ തൊഴിൽ മേള
പാലക്കാട് വൻ ലഹരിവേട്ട; മൂന്ന് പേർ പിടിയിൽ, 206 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
Palakkad drug raid

പാലക്കാട് ഷൊർണ്ണൂരിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ Read more

കോഴിക്കോട് ലഹരിവേട്ട: 237 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Kozhikode drug raid

കോഴിക്കോട് ലഹരി വേട്ടയിൽ 237 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി. ഓണാഘോഷം Read more

കളമശ്ശേരിയിൽ ട്രാഫിക് സിഐയും കൗൺസിലർമാരും തമ്മിൽ തർക്കം; പോലീസ് അധിക്ഷേപിച്ചെന്ന് ആരോപണം
Traffic Fine Dispute

എറണാകുളം കളമശ്ശേരിയിൽ ട്രാഫിക് സിഐയും കൗൺസിലർമാരും തമ്മിൽ തർക്കമുണ്ടായി. അനധികൃതമായി പിഴ ഈടാക്കിയതിനെ Read more

ഓപ്പറേഷൻ ഡി ഹണ്ട്: സംസ്ഥാനത്ത് 102 പേർ മയക്കുമരുന്നുമായി പിടിയിൽ
Kerala drug raid

സംസ്ഥാനത്ത് മയക്കുമരുന്ന് വേട്ട ശക്തമാക്കി പോലീസ്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ Read more

ഓപ്പറേഷൻ ഡിഹണ്ട്: സംസ്ഥാന വ്യാപക മയക്കുമരുന്ന് വേട്ടയിൽ 75 പേർ അറസ്റ്റിൽ
Operation Dehunt

മെയ് അഞ്ചിന് നടന്ന ഓപ്പറേഷൻ ഡിഹണ്ടിൽ 1997 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 76 Read more

  നെല്ല് സംഭരണം എളുപ്പമാക്കാൻ ധാരണയായി; നഷ്ടം പരിഹരിക്കാൻ സർക്കാർ
കളമശ്ശേരി പോളിടെക്നിക്: കഞ്ചാവ് കേസിൽ നാല് വിദ്യാർത്ഥികളെ പുറത്താക്കി
Kalamassery Polytechnic cannabis case

കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക്കിലെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടി. കേസിൽ നാല് വിദ്യാർത്ഥികളെ Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 125 പേർ അറസ്റ്റിൽ
Operation D-Hunt

ഏപ്രിൽ 26ന് സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 125 പേർ അറസ്റ്റിലായി. Read more

ഷൈൻ ടോം ചാക്കോയ്ക്ക് 32 ചോദ്യങ്ങൾ: പോലീസ് ചോദ്യം ചെയ്യൽ ഇന്ന്
Shine Tom Chacko

നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ഡാൻസാഫ് പരിശോധനയ്ക്കിടെ Read more

ഷൈൻ ടോം ചാക്കോ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും
Shine Tom Chacko

ലഹരി പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിപ്പോയ നടൻ ഷൈൻ ടോം ചാക്കോ Read more

Leave a Comment