‘നാക് എ പ്ലസ്’ അക്രെഡിറ്റേഷന്‍ നേടി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല.

Anjana

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല
photo Credit : facebook / ssusonline

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി  നാഷണൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ‘എ പ്ലസ്’ റാങ്ക് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് ലഭിച്ചു. പുതിയ നാക് അക്രഡിറ്റേഷൻ അടിസ്ഥാനത്തിൽ ‘എ പ്ലസ് നേടുന്ന കേരളത്തിലെ ആദ്യ സർവകലാശാലയായി കാലടി സംസ്കൃത സർവകലാശാല മാറി.

ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യ സംസ്കൃത സർവകലാശാലയും കൂടിയാണ്. കാലടി സർവകലാശാല ഈ നേട്ടം കൈവരിച്ചിരിക്കുന്നത്  4-ൽ 3.37 സി.ജി.പി.എ. (ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ് ) ലഭിച്ചാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാലടി സർവകലാശാലയ്ക്ക് 2014ൽ നടന്ന ആദ്യ നാക് മൂല്യനിർണയത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു.രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ധനസഹായം നൽകുന്ന കേന്ദ്ര സർക്കാരിന്റെ ‘റൂസ’ ഫണ്ടിങ് നേടുന്നതിനുള്ള അംഗീകാരവും ലഭ്യമാകും.

Story highlight : Kalady Sree Sankaracharya Sanskrit University got ‘A Plus’ accreditation from NAAC.