കാക്കനാട് സ്കൂളിൽ നായ്ക്കുരണപ്പൊടി പ്രയോഗം; പൊലീസ് കേസ്

Kakkanad School Incident

കാക്കനാട് തെങ്ങോട് ഗവൺമെൻറ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ദേഹത്ത് സഹപാഠികൾ നായ്ക്കുരണപ്പൊടി വിതറി എന്ന പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. രണ്ട് സഹപാഠികൾക്കും സ്കൂളിലെ അധ്യാപകർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ പെൺകുട്ടിക്ക് മാനസിക പിന്തുണ നൽകുന്നതിൽ വീഴ്ച വരുത്തി എന്നതാണ് അധ്യാപകർക്കെതിരെയുള്ള ആരോപണം. നായ്ക്കുരണപ്പൊടി വിതറിയതിനെ തുടർന്ന് ദിവസങ്ങളോളം പെൺകുട്ടി ചികിത്സയിൽ കഴിയേണ്ടി വന്നു. അണുബാധയെ തുടർന്ന് നടക്കാൻ പോലും ബുദ്ധിമുട്ടിലായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി. സംഭവത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ പരീക്ഷയും അനിശ്ചിതത്വത്തിലായി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇൻഫോപാർക്ക് പോലീസ് പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി. കുറ്റാരോപിതരായ സഹപാഠികളും പെൺകുട്ടിയും നാളെ എസ്എസ്എൽസി പരീക്ഷ എഴുതേണ്ടവരാണ്. അതിനാൽ കുട്ടികളെ ബാധിക്കാത്ത രീതിയിൽ കരുതലോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.

  രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി മാധ്യമപ്രവർത്തക

വിദ്യാഭ്യാസ വകുപ്പ് അധികൃതരും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Story Highlights: A student in Kakkanad had dog itching powder spread on her by classmates, leading to police involvement and an investigation by education authorities.

Related Posts
ഹോംവർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കി; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
Haryana school incident

ഹരിയാനയിലെ പാനിപ്പത്തിൽ ഗൃഹപാഠം ചെയ്യാത്തതിന് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച സംഭവത്തിൽ സ്കൂൾ Read more

കാക്കനാട് സഖി കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ നൈജീരിയൻ യുവതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
Nigerian women escape

കൊച്ചി കാക്കനാട്ടെ സഖി കെയർ സെന്ററിൽ നിന്ന് ചാടിപ്പോയ നൈജീരിയൻ യുവതികൾക്കായി പോലീസ് Read more

  കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനന് കയ്യേറ്റം; 25 പേർക്കെതിരെ കേസ്
കാൽ തൊട്ട് തൊഴാത്തതിന് കുട്ടികളെ തല്ലി; ഒഡീഷയിൽ അധ്യാപികയെ സസ്പെൻഡ് ചെയ്തു
Odisha teacher suspended

ഒഡീഷയിലെ സർക്കാർ സ്കൂളിൽ കാൽ തൊട്ട് തൊഴാത്തതിന് കുട്ടികളെ തല്ലിയ അധ്യാപികയെ സസ്പെൻഡ് Read more

കര്ണാടകയില് ഒമ്പതാം ക്ലാസുകാരി സ്കൂള് ശുചിമുറിയില് പ്രസവിച്ചു; അധ്യാപകർക്കെതിരെ കേസ്
school toilet delivery

കർണാടകയിലെ യാദ്ഗിറിൽ ഒമ്പതാം ക്ലാസുകാരി സ്കൂൾ ശുചിമുറിയിൽ പ്രസവിച്ചു. സംഭവത്തിൽ അലംഭാവം കാണിച്ച Read more

വിദ്യാര്ത്ഥിയുടെ കര്ണപടം തകര്ത്ത സംഭവം: പ്രധാനാധ്യാപകന് അവധിയില് പോകാൻ നിർദ്ദേശം
Student eardrum incident

കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിയുടെ കർണപടം തകർത്ത സംഭവത്തിൽ Read more

തിരുവനന്തപുരം മിതൃമ്മല സ്കൂളിൽ റാഗിങ്; നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്
Ragging in Thiruvananthapuram

തിരുവനന്തപുരം മിതൃമ്മല ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് പരാതി. നാല് Read more

തെലങ്കാനയിൽ അധ്യാപിക ടിഫിൻ ബോക്സ് എറിഞ്ഞതിനെ തുടർന്ന് മൂന്ന് വയസ്സുകാരന് പരിക്ക്
Teacher throws tiffin box

തെലങ്കാനയിലെ സൈദാബാദിലെ സ്വകാര്യ സ്കൂളിൽ അധ്യാപിക ടിഫിൻ ബോക്സ് എറിഞ്ഞതിനെ തുടർന്ന് മൂന്ന് Read more

  കാക്കനാട് സഖി കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ നൈജീരിയൻ യുവതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
പ്രിൻസിപ്പലിനെ മാറ്റാൻ കുടിവെള്ള ടാങ്കിൽ വിഷം കലക്കി; ശ്രീരാമസേന നേതാവ് അറസ്റ്റിൽ
school water poisoning

കർണാടകയിലെ ബെലഗാവിയിൽ പ്രിൻസിപ്പലിനെ മാറ്റാൻ സ്കൂൾ കുടിവെള്ള ടാങ്കിൽ വിഷം കലക്കിയ കേസിൽ Read more

തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി മരിച്ച സംഭവം; പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു
Thevalakkara school incident

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് Read more

തേവലക്കരയിൽ ഷോക്കേറ്റുമരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി
Thevalakkara school incident

തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ നടക്കും. മിഥുന്റെ കുടുംബത്തിന് Read more

Leave a Comment