
കൊച്ചിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ മുൻ മന്ത്രി കെ.ടി. ജലീൽ എംഎൽഎ. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവുകൾ നൽകുന്നതിനാണ് എത്തിയതെന്നാണ് വിവരം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പി.കെ. കുഞ്ഞാലിക്കുട്ടിക്കും മകനും എആർ നഗർ സഹകരണ ബാങ്കിൽ കള്ളപ്പണ നിക്ഷേമുള്ളതായും കള്ളപ്പണം വെളുപ്പിക്കൽ നടത്തിയിട്ടുള്ളതായും ജലീൽ ആരോപിക്കുകയുണ്ടായി. വിവിധ കേന്ദ്ര ഏജൻസികൾക്ക് ഇതുമായി ബന്ധപ്പെട്ട പരാതിയും സമർപ്പിച്ചിരുന്നു.
ഇതിന്റെ തെളിവുകൾ ഹാജരാക്കണമെന്ന ഇഡിയുടെ ആവശ്യ പ്രകാരമാണ് ജലീൽ എത്തിയത്. എംഎൽഎയുടെ ബോർഡ് വച്ച കാറിൽ രാവിലെ പത്തരയോടെയാണ് ജലീൽ ഇഡി ഓഫിസിൽ പ്രവേശിച്ചത്.
Story highlight : K T Jaleel MLA at ED office in kochi.