പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സമർപ്പണത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഭർത്താവിനും മകനും ഒപ്പം പത്രിക സമർപ്പണത്തിന് ഇരിക്കുന്ന ചിത്രം പങ്കുവെച്ചാണ് കെ സുരേന്ദ്രന്റെ പരിഹാസം. മണ്ഡലം ഒഴിയുമ്പോൾ മത്സരിപ്പിക്കാനുള്ള സ്ഥാനാർത്ഥികളേയും ഒപ്പം കൊണ്ടുവന്നത് നല്ല കാര്യം തന്നെയെന്നാണ് അദ്ദേഹത്തിന്റെ കളിയാക്കൽ.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഭർത്താവ് റോബർട്ട് വദ്രയും മകനും പത്രികാ സമർപ്പണ വേളയിൽ പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടറേറ്റിൽ എത്തിയിരുന്നു. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി സമർപ്പിച്ചത്.
വയനാടിന്റെ കുടുംബമാവുന്നതിൽ അഭിമാനമുണ്ടെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ആദ്യമായാണ് തനിക്ക് വോട്ട് അഭ്യർത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതെന്നും അവർ വ്യക്തമാക്കി. ഇതോടെ വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ സജീവമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Story Highlights: BJP state president K Surendran mocks Priyanka Gandhi’s nomination filing, sparking political controversy