തിരുവനന്തപുരം : ഭാരതത്തിനു പൂർണ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണു സിപിഎമ്മിന് ബോധ്യമായയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ.കെ.സുരേന്ദ്രൻ.
74 വർഷമായി ആഘോഷിക്കാത്ത സ്വാതന്ത്ര്യം സിപിഎം ഇപ്പോൾ ആഘോഷിച്ചിരിക്കുന്നു. ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞവർ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് സന്തോഷകരമാണ്.
സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ എത്തിയില്ലെങ്കിലും അടുത്ത വർഷം മുതൽ ദേശീയപതാക ഉയർത്താൻ അവരും പങ്കാളികളാവും. യുവമോർച്ചയുടെ മാരത്തൺ യുവ സങ്കൽപ്പയാത്ര കവടിയാർ ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സബ്കാ സാത്, സബ്കാ വികാസ് എന്ന നയം മോദി സർക്കാർ വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. പാവപ്പെട്ടവർക്കൊപ്പം നിൽക്കുന്ന സർക്കാരാണിത്.
മോദിയുടെ കീഴിൽ ഒറ്റക്കെട്ടായി രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണ്. സുതാര്യമായതും അഴിമതി രഹിതമായതുമായ ഭരണ സംവിധാനമാണ് രാജ്യത്തുള്ളതെന്ന് സുരേന്ദ്രൻ പറഞ്ഞു.
Story highlight : K. Surendran Mocked CPIM for celebrate independence