കോൺഗ്രസ് ഓഫീസ് പോപ്പുലർ ഫ്രണ്ട് നേതാക്കളാൽ നിറഞ്ഞിരിക്കുന്നു: കെ സുരേന്ദ്രൻ

Anjana

K Surendran Congress Popular Front

കോൺഗ്രസ് ഓഫീസ് പോപ്പുലർ ഫ്രണ്ട് നേതാക്കളാൽ നിറഞ്ഞിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് തോൽവി ഭയന്ന് വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടതിനെക്കുറിച്ച് വിഡി സതീശന് മറുപടിയില്ലെന്നും, വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാൻ കോൺഗ്രസ് തയ്യാറാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.

സ്ഥാനാർത്ഥിക്കും പ്രതിപക്ഷ നേതാവിനും ഒപ്പമുള്ളത് പിഎഫ്ഐ നേതാവാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. വി.ഡി.സതീശൻ ചെയ്യുന്നത് രാജ്യദ്രോഹമാണെന്നും, നാല് വോട്ടിനുവേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം രൂക്ഷമായി കുറ്റപ്പെടുത്തി. വഖഫ് ബോർഡ് അധിനിവേശം വ്യാപിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വി.ഡി.സതീശന് കണ്ടകശനിയാണെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു. സന്ദീപ് പാണക്കാട് പോയത് നല്ല കാര്യമാണെന്നും, പാലക്കാട് നഗരസഭ ഭരണം പിടിക്കാമെന്നത് സ്വപ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.മുരളീധരൻ പറഞ്ഞത് സത്യമാണെന്നും, ഷാഫി പറമ്പിൽ വന്നതോടെ കോൺഗ്രസ് ഉപജാപക സംഘത്തിന്റെ കയ്യിലായെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ബിജെപി കൗൺസിലർമാർ കോൺഗ്രസിലേക്ക് പോകുമെന്നത് അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: BJP state president K Surendran accuses Congress office of being filled with Popular Front leaders

Leave a Comment