പി സരിന്റെ നീക്കം: കെ സുധാകരന്റെ പ്രതികരണം

Anjana

K Sudhakaran P Sarin Congress

കോൺഗ്രസിനോട് ഇടഞ്ഞ ഡോ. പി സരിന്റെ അപ്രതീക്ഷിത നീക്കത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചു. സരിൻ പോകരുതെന്നാണ് കോൺഗ്രസിന്റെ ആഗ്രഹമെന്നും അത് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. എന്നാൽ ആരെയും പിടിച്ചു കെട്ടി നിർത്താൻ പറ്റില്ലെന്നും പോകുന്നവർ പോകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സരിന്റെ കാര്യം സരിൻ തന്നെയാണ് തീരുമാനിക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ പാർട്ടി വിരുദ്ധത ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ഉണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സുധാകരൻ പറഞ്ഞു. എന്നാൽ വിട്ടുപോകുന്ന ആൾക്കെതിരെ നടപടി എടുത്തിട്ടും കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുധീർ ആടി ഉലഞ്ഞ് നിൽക്കുന്ന ആളാണെന്നും അദ്ദേഹത്തിൽ പ്രതീക്ഷയില്ലെന്നും സുധാകരൻ വ്യക്തമാക്കി. കോൺഗ്രസിനോട് ആഭിമുഖ്യം ഉണ്ടെങ്കിൽ കോൺഗ്രസിൽ നിൽക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സരിന്റെ നീക്കത്തോടെ പാലക്കാട് നിയമസഭാ മണ്ഡലം രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറി. പി സരിൻ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തും മുമ്പേ എൽഡിഎഫിന്റെ പ്രഖ്യാപനം ഉണ്ടായേക്കും. ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ സരിൻ പരസ്യമായി പ്രതികരിച്ചിരുന്നു. പാർട്ടി തിരുത്തണമെന്നും പുനരാലോചിക്കണമെന്നും സരിൻ ആവശ്യപ്പെട്ടിരുന്നു.

Story Highlights: KPCC President K Sudhakaran responds to Dr. P Sarin’s unexpected move away from Congress

Leave a Comment